24 February Monday

വിരൽത്തുമ്പിൽ തൊഴിലും തൊഴിലാളിയും

സ്വന്തം ലേഖികUpdated: Saturday Feb 15, 2020
കണ്ണൂർ
‘‘ഒരു തെങ്ങുകയറ്റക്കാരനെ കിട്ടാൻ എവിടെയാ ചോദിക്കേണ്ടത്‌? കേടായ സ്വിച്ച്‌ ബോർഡ്‌ മാറ്റാൻ ഇലക്‌ട്രീഷ്യനെ തപ്പി നടന്ന്‌ വലഞ്ഞു...’’വീട്ടുജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അലട്ടുന്ന സാധാരണക്കാരന്‌ തുണയാവാൻ വ്യവസായവകുപ്പിന്റെ ആപ്‌ വരുന്നു. 
ഇടനിലക്കാരില്ലാതെ തൊഴിലും സേവനങ്ങളും വിരൽത്തുമ്പിൽ നൽകുന്ന സ്‌കിൽ രജിസ്‌ട്രി മൊബൈൽ ആപ്ലിക്കേഷൻ ജനങ്ങളിലെത്തിക്കഴിഞ്ഞു. പ്ലേ സ്‌റ്റോറിൽനിന്ന്‌ കേരള സ്‌കിൽ രജിസ്‌ട്രി ആപ്‌ ഡൗൺലോഡ്‌ ചെയ്യാം. തെങ്ങുകയറ്റക്കാർ, കാർപെന്റർ, പ്ലംബർ, ഇലക്‌ട്രീഷ്യൻ, ഡ്രൈവർ, ശുചീകരണത്തൊഴിലാളി തുടങ്ങിവരുടെ സേവനത്തിനായി ആപ്പിലൂടെ ബന്ധപ്പെടാം. 
എ സി, ഫ്രിഡ്‌ജ്‌, വാഷിങ്‌ മെഷീൻ, ടി വി, കമ്പ്യൂട്ടർ എന്നിവയുടെ റിപ്പയറിങ്ങിനുള്ള ആളുകയും ആപ്പിലൂടെ ലഭിക്കും. ഈ തൊഴിൽ അറിയാവുന്നവർക്കും ആപ്പിലൂടെ തൊഴിൽകണ്ടെത്താം. സ്‌കിൽ രജിസ്‌ട്രി പോർട്ടലിൽ സർവീസ്‌ പ്രൊവൈഡർ എന്ന നിലയിൽ രജിസ്‌റ്റർചെയ്‌ത്‌ അനുയോജ്യമായ തൊഴിൽ കണ്ടെത്താം. 
വിവരങ്ങൾക്ക്‌ സമീപത്തെ ഗവ. ഐടിഐയിലോ കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡിലെ ആർ ഐ സെന്ററിലോ ബന്ധപ്പെടണം. ഫോൺ: 04972704588, 8907772500.
പ്രധാന വാർത്തകൾ
 Top