സിപിഐ എം ഓഫീസ് ആക്രമണം: 2 യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 15, 2020, 12:02 AM | 0 min read

മട്ടന്നൂർ 
സിപിഐ എം ഓഫീസുകൾ തകർത്ത കേസിൽ രണ്ട് യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ.  എടയന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസ്, റെഡ്സ്റ്റാർ ക്ലബ്, എളമ്പാറ എ കെ ജി ക്ലബ്, ഇ കുമാരൻ മാസ്റ്റർ സ്മാരക മന്ദിരം എന്നിവ ആക്രമിച്ച കേസിലെ പ്രതികളായ എളമ്പാറ സനാസിൽ നിസാൻ സർഫാദ് (23), കൊതേരി മടത്തിൽ ഹൗസിൽ എം ജിതിൻ (22) എന്നിവരെയാണ് മട്ടന്നൂർ സിഐ അറസ്റ്റ് ചെയ്തത്. ഷുഹൈബ് അനുസ്മരണത്തിന്റെ പേരിൽ പ്രകടനം നടത്തിയ സംഘം എടയന്നൂർ - മട്ടന്നൂർ റോഡരികിലുള്ള സിപിഐ എം ഓഫീസുകളും സാംസ്കാരിക സ്ഥാപനങ്ങളും ആക്രമിക്കുകയായിരുന്നു.  
ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മുട്ടന്നൂർ യുപി സ്കൂൾ അധ്യാപകനായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വെള്ളിയാംപറമ്പിലെ ഫർസീൻ മജീദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home