18 June Tuesday

പ്രളയം കെടുത്തിയത‌് തെളിയിക്കാൻ സഹകരണത്തിന്റെ അക്ഷരത്തിരി

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

 കണ്ണൂർ

പ്രളയബാധിത വായനശാലകളെ സഹായിക്കാൻ   സഹകരണ ബാങ്കുകൾ പുസ്തകം ശേഖരിച്ച്  നൽകും. സംസ്ഥാനത്ത് 220 ലൈബ്രറികളിലെ കോടിക്കണക്കിന് പുസ്തകം പ്രളയത്തിൽ നഷ്ടപ്പെട്ടിരുന്നു. ഗ്രന്ഥശാലാ സംഘവും  ലൈബ്രറികൾ മുഖേന പുസ്തകം ശേഖരിച്ച് കൈമാറിയിരുന്നു. 
എറണാകുളത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘം നടത്തുന്ന ‘കൃതി’ അന്താരാഷ്ട്ര ഫെസ്റ്റിൽനിന്ന് പുസ്‌തകങ്ങൾ വാങ്ങി നൽകാൻ ബാങ്കുകൾക്ക് സഹകരണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പുസ്തകം നഷ്ടപ്പെട്ട ലൈബ്രറികൾക്ക് ചുരുങ്ങിയത് നൂറ് പുസ്തകങ്ങളെങ്കിലും ശേഖരിച്ച് നൽകാനാണ് നിർദേശം. ബാങ്കുകൾ കലക്ഷൻ ബോക്‌സ് വെച്ച് പുസ്തകം ശേഖരിക്കുന്നുമുണ്ട്. സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിലാണ് പുസ്തക ശേഖരണം. പുസ്തകയാത്ര പോലുള്ള പരിപാടികളും സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

 

പ്രധാന വാർത്തകൾ
 Top