26 January Wednesday
പാലിയേറ്റീവ് ദിനം

ഐആര്‍പിസി വളണ്ടിയര്‍മാര്‍ ഇന്ന്‌ കിടപ്പുരോഗികളെ സന്ദര്‍ശിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കണ്ണൂർ
പാലിയേറ്റീവ്‌ ദിനമായ ശനിയാഴ്‌ച ഐആർപിസി വളണ്ടിയർമാർ ജില്ലയിലെ കിടപ്പുരോഗികളെ സന്ദർശിക്കും. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ 3500 പരിശീലനം ലഭിച്ച വളണ്ടിയർമാരും ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവരും വീടുകളിലെത്തും. 
   ഡോക്ടർമാർ, നഴ്സ്, പാരാമെഡിക്കൽ  ജീവനക്കാർ എന്നിവരടങ്ങിയ വിദഗ്‌ധസംഘവും വീടുകളിലെത്തി പരിചരണം നൽകും.
   ജില്ലയിൽ 11,445 രോഗികളുണ്ടെന്നാണ്‌ സർവെയിലൂടെ കണ്ടെത്തിയത്‌.  ജനുവരി ആദ്യവാരം 18 സോണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 240 പ്രാദേശിക യൂണിറ്റിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് രോഗികളെ കണ്ടെത്തിയത്. ഇതിൽ 6,244 സ്ത്രീകളും 5,201 പുരുഷന്മാരുമാണുള്ളത്.  ക്യാൻസർ, വൃക്കരോഗം, ഭിന്നശേഷി, ഓട്ടിസം, സെറിബ്രൽപാഴ്സി, പക്ഷാഘാതം, വാർധക്യസഹജ രോഗങ്ങളുള്ളവരാണ് ഏറെപ്പേരും.   
  തദ്ദേശ മന്ത്രി  എം വി ഗോവിന്ദൻ മോറാഴയിലെയും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഞ്ചരക്കണ്ടിയിലെയും ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ കൂത്തുപറമ്പിലെയും വീടുകൾ സന്ദർശിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top