28 February Sunday

ജില്ലയിലെത്തിയത്‌ 32,150 ഡോസ്‌ കോവിഡ് വാക്സിന്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

ജില്ലയിലെത്തിച്ച ആദ്യഘട്ട കോവിഡ്‌ വാക്‌സിൻ കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ ലിമിറ്റഡിന്റെ കക്കാട്‌ മരുന്ന്‌ വിതരണ സംഭരണകേന്ദ്രത്തിലെ കോൾഡ്‌ റൂമിലേക്ക്‌ മാറ്റുന്നു

കണ്ണൂർ
ആദ്യഘട്ട കുത്തിവയ്‌പ്പിനുള്ള  കോവിഡ് വാക്സിൻ ജില്ലയിലെത്തി. 32150 ഡോസ്  കോവി ഷീൽഡ് വാക്സിനാണ് ആരോഗ്യ വകുപ്പിന്റെ വാഹനത്തിൽ പ്രത്യേക അകമ്പടിയോടെ കേരള മെഡിക്കൽ സർവീസസ്  കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തിലെത്തിച്ചത്. 
ശനിയാഴ്‌ച ആദ്യഘട്ട വാക്‌സിനേഷൻ ആരംഭിക്കും. 14,000 പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. രണ്ട് ഡോസുകൾ വീതം നൽകാനുള്ള വാക്സിനാണ് എത്തിയത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ  നൽകുക. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന 10,563 ഉം സ്വകാര്യ മേഖലയിലെ 10,670 ഉം ആരോഗ്യ പ്രവർത്തകരടക്കം  27,233 പേർ ഇതിനകം വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്ഘാടന ദിവസം ഒമ്പത് കേന്ദ്രങ്ങളിലായി  900 പേർക്ക് വാക്സിൻ നൽകും. കോവിഡ് രോഗലക്ഷണങ്ങളുള്ളവരും   പോസിറ്റീവായി ചികിത്സയിൽ കഴിയുന്നവരും വാക്സിനേഷന് ഹാജരാകേണ്ടതില്ല.  
കോവിഡ് നെഗറ്റീവായി 28 ദിവസത്തിനുശേഷം മാത്രമേ അവർക്ക് കുത്തിവയ്‌പ്‌ നൽകൂ. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 18 വയസ്സിൽ താഴെയുള്ളവർ, മുമ്പ് ഏതെങ്കിലും കുത്തിവയ്‌പ്‌ എടുത്തതിനാൽ അലർജി ഉണ്ടായവർ എന്നിവർക്ക് കുത്തിവയ്‌പ്‌ നൽകില്ല. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാലും   കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. 
ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എം പ്രീത, ജില്ലാ ആർസിഎച്ച്ഓഫീസർ  ഡോ. ബി സന്തോഷ്, എൻഎച്ച്എം ഡിപിഎം പി കെ അനിൽകുമാർ എന്നിവരും സന്നിഹിതരായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top