പയ്യന്നൂർ
സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ ബാല സൗഹൃദ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂർ നഗരസഭാ ഓഡിറ്റോറിയത്തിൽ നടന്നു. കമീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ കെ വി ലളിത അധ്യക്ഷയായി. വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, സംസ്ഥാന ബാലാവകാശ കമീഷൻ അംഗം ശ്യാമളദേവി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം പി സി വിജയരാജൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം സിസിലി ജയിംസ്, വനിതാ ശിശുവികസന ഓഫീസർ ദേന ഭരതൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ വി രജിഷ, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ, ശിശുക്ഷേമ സമിതി സെക്രട്ടറി പി സുമേശൻ, ചൈൽഡ് ലൈൻ ജില്ലാ കോ–-ഓഡിനേറ്റർ അമൽജിത്ത് തോമസ്, നഗരസഭാ സെക്രട്ടറി കെ അജി എന്നിവർ സംസാരിച്ചു. എ വി രത്നകുമാർ, സി വിജയകുമാർ, ശ്യാമള ദേവി എന്നിവർ ക്ലാസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..