പിണറായി
അഞ്ചരക്കണ്ടി പുഴയിൽ നിർമിക്കുന്ന പാറപ്രം റെഗുലേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനം വെള്ളിയാഴ്ച പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാവും. കിഫ്ബിയിൽനിന്ന് അനുവദിച്ച 44.49 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസംകൊണ്ട് പൂർത്തിയാക്കും.
അഞ്ചരക്കണ്ടി പുഴയിലെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതി കൃഷിക്കും പ്രയോജനപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..