20 February Wednesday

ശബരിമല തീർഥാടകർക്ക‌് സുരക്ഷയും സൗകര്യവും ഒരുക്കാൻ സർക്കാരിനായി: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019
മുഴപ്പിലങ്ങാട‌്
ശബരിമല ദർശനത്തിനെത്തിയവർക്ക‌് സർക്കാർ എല്ലാ സഹായവും നൽകിയതായി മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത‌് സർക്കാരിന്റെ ഉത്തരവാദിത്തമാണ‌്. തീർഥാടകർക്ക‌് എല്ലാ സുരക്ഷിതത്വവും സൗകര്യവും ഒരുക്കാനായി. മന്ത്രി പറഞ്ഞു. മുഴപ്പിലങ്ങാട‌് കൂർമ്പക്കാവിനടുത്ത‌് രണ്ടുമാസമായി പ്രവർത്തിക്കുന്ന ഐആർപിസിയുടെ ശബരിമല ഇടത്താവളത്തിന്റെ സമാപനസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. മറ്റ‌് സംസ്ഥാനങ്ങളിൽനിന്നും എത്തിയ തീർഥാടകർക്കും  സർക്കാർ ഒരുക്കിയ സൗകര്യങ്ങളിൽ തികഞ്ഞ മതിപ്പായിരുന്നു.   ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി. വി പ്രഭാകരൻ, മുഴപ്പിലങ്ങാട‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എം ബി ഹാബിസ‌്, കടമ്പൂർ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ഗിരീശൻ, ജില്ലാ പഞ്ചായത്ത‌് സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ കെ ശോഭ, ബ്ലോക്ക‌് പഞ്ചായത്ത‌് അംഗങ്ങളായ കെ ഹമീദ‌്, ടി കെ ഉത്തമൻ, വാർഡംഗം കെ ലക്ഷ‌്മി, റബ‌്കോ ചെയർമാൻ എൻ ചന്ദ്രൻ, ഐആർപിസി സെക്രട്ടറി മുഹമ്മദ‌് അഷ‌്റഫ‌്, സിപിഐ എം ഏരിയാ സെക്രട്ടറി കെ വി ബാലൻ, ലോക്കൽ സെക്രട്ടറി കെ വി പത്മനാഭൻ, കൂറുമ്പ ക്ഷേത്രകമ്മിറ്റി ട്രഷറർ കെ ജനാർദനൻ, കെ വി ഗോവിന്ദൻ, ഒ വി ജാഫർ, വാസു വേലാണ്ടി, അജയകുമാർ, അശോകൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എ പ്രേമൻ സ്വാഗതവും പി വി അജിത്ത‌് കുമാർ നന്ദിയും പറഞ്ഞു. ഇ പി വേണുഗോപാലിന്റെ പുല്ലാങ്കുഴൽ കച്ചേരിയുമുണ്ടായി. ഇടത്താവളത്തിൽ ഭക്ഷണമൊരുക്കിയവരെ മന്ത്രി ഇ പി ജയരാജൻ ഉപഹാരം നൽകി ആദരിച്ചു. പതിനായിരത്തിലധികം അയ്യപ്പഭക്തരാണ‌് ഇടത്താവളത്തിലെ സൗകര്യം ഉപയോഗപ്പെടുത്തിയത‌്
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top