20 October Wednesday

മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

മലബാര്‍ ദേവസ്വം ബോര്‍ഡ് അം​ഗങ്ങള്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു

 മട്ടന്നൂർ 

മട്ടന്നൂർ മഹാദേവക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. രാവിലെ പൊലീസ് സാന്നിധ്യത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ പി ശ്രീകുമാർ ചുമതലയേറ്റു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണർ ഇൻ ചാർജ് ടി സി ബിജു എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രീകുമാർ ചുമതലയേറ്റത്. പത്തുവർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഭരണം ദേവസ്വം ഏറ്റെടുക്കുന്നത്.  2007ൽ ക്ഷേത്ര ഭരണം സുതാര്യമല്ലെന്ന് കാണിച്ച് ഭക്തർ നൽകിയ പരാതിയിൽ ദേവസ്വം മന്ത്രി ജി സുധാകരൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.  2007ൽ  പൊതുക്ഷേത്രമായി പ്രഖ്യാപിക്കുകയുമുണ്ടായി.  ക്ഷേത്ര ഭരണസമിതി കേസ് നൽകിയതോടെയാണ് നിയമനടപടി നീണ്ടത്. ക്ഷേത്ര ഭരണസമിതി അംഗങ്ങൾ ദേവസ്വം ബോർഡ് പ്രതിനിധികളെ തടയാൻ ശ്രമിച്ചത്‌ വാക്കേറ്റത്തിനിടയാക്കി. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തതെന്ന്‌  ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി പറഞ്ഞു. ചൂഷണം അവസാനിപ്പിച്ച് വിശ്വാസികളുടെയും ജീവനക്കാരുടെയും ക്ഷേമവും താൽപര്യവും ലക്ഷ്യംവച്ച് പ്രവർത്തിക്കുമെന്നും മുരളി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top