23 September Wednesday

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
കണ്ണൂർ
കണ്ണൂർ റെയിൽവേ സ്റ്റേഷൻ ജീവനക്കാർക്കായി നടത്തിയ കോവിഡ് പരിശോധനയിൽ ഒരാൾക്ക്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ചു. 
249 പേരെ പരിശോധിച്ചതിൽ ശുചീകരണ വിഭാഗത്തിലെ ഒരാൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  ഇതോടെ 14 പേർ നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ മാസം മംഗളൂരു  സ്റ്റേഷനിൽ ചില ജീവനക്കാർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌   സ്റ്റേഷൻ അടച്ചിടേണ്ടി വന്നിരുന്നു. ഇതേ തുടർന്ന് കണ്ണൂർ സ്റ്റേഷനിലും പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top