17 October Thursday

കാറ്റും മഴയും: ചപ്പാരപ്പടവില്‍ വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

കനത്ത മഴയിലും കാറ്റിലും നശിച്ച ചപ്പാരപ്പടവിലെ ചേളന്റകത്ത് ആസിയയുടെ വീട്

ആലക്കോട്

ചപ്പാരപ്പടവ് പഞ്ചായത്തിൽ വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകളും കൃഷിയും  നശിച്ചു. താഴെ എടക്കോം, മംഗര, ബദരിയ്യ നഗർ, അതിരക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് നാശനഷ്ടം.  ആയിരക്കണക്കിന് റബർ മരങ്ങൾ, തെങ്ങ്, തേക്ക്, കുലച്ച വാഴകൾ എന്നിവ നിലം പൊത്തി.   തൂണുകൾ  നിലം പൊത്തി  വൈദ്യുതി  ബന്ധം നിലച്ചു.  താഴെ എടക്കോത്തെ ഐക്കര ഷാജി, കെ വി ആമിന, മൂപ്പന്റകത്ത് ആസിയ, ചക്കന്റകത്ത് സക്കീന, വാഴവളപ്പിൽ നഫീസ, കുന്നത്ത് മണ്ണിൽ ഇബ്രാഹിം, ശാന്തിനകത്ത് നബീസ, പള്ളിനടിയിൽ സൈനബ, ചിരട്ട വേലിൽ ദേവസ്യ, താനിക്കൽ മേരി, ഐക്കര ജിജോ തുടങ്ങിയവരുടേതടക്കം ഇരുപതോളം വീടുകളാണ് മരം പൊട്ടി വീണ് തകർന്നു. ചപ്പാരപ്പടവ് മുസ്ലീം പള്ളിക്ക് സമീപത്തെ സാജൻ കാവുങ്കൽ, കെ ഇബ്രാഹിം ഹാജി, ചപ്പന്റകത്ത് നാസർ, മൂലം ഇരുത്തിയേൽ ജോർജ്, കല്ലിക്കുളം സുനോജ്, ഐക്കര ജിജോ, ചെമപുരത്ത് തോമസ്, കൊരട്ടി സെബാസ്റ്റ്യൻ, കൊരട്ടി മാത്യു, എളുകുന്നേൽ ബിനോയി, താനിക്കൽ ബിനോയി, പണ്ടാരപ്പാടത്തിൽ തോമസ്, തേക്കുംകാട്ടിൽ ഷൈജു, തേക്കുംകാട്ടിൽ ടോമി എന്നിവരുടെ   റബർ മരങ്ങളും പടപ്പേങ്ങാട്ടെ യുഎൻ മുസ്തഫയുടെ ഇരുനൂറോളം കുലച്ച നേന്ത്ര വാഴകളും കാറ്റിൽ നിലം പൊത്തി. ചാണോക്കുണ്ട് കരിവേടകം കുണ്ടിൽ തെക്കേതൊട്ടിയിൽ ദേവസ്യയുടെ വാഴ, ചേന, കപ്പ എന്നിവയും നശിച്ചു. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ‌് എം മൈമൂനത്ത്,  വില്ലേജ് അധികൃതർ, കൃഷി ഓഫീസർമാർ എന്നിവർ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top