18 May Tuesday

പീഡനം: യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021
തളിപ്പറമ്പ്
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം നഗ്നചിത്രങ്ങൾ  എടുത്ത്‌ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശേരി സ്വദേശി രാഹുൽ കൃഷ്ണ (22)യാണ് പിടിയിലായത്. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് രാഹുൽ കൃഷ്ണ പെൺകുട്ടിയെ പരിചയപ്പെട്ടത്.    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വലയിലാക്കി. 
ചാറ്റിങ്ങിനിടെ പെൺകുട്ടിയെ പ്രലോഭിപ്പിച്ച്‌  അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചു. കഴിഞ്ഞ മാർച്ചിൽ പെൺകുട്ടിയെ തളിപ്പറമ്പിലേക്ക് വിളിച്ചു വരുത്തി അവിടെനിന്ന്  പയ്യാമ്പലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി വഴങ്ങാതിരുന്നപ്പോൾ നേരത്തെ ചിത്രീകരിച്ച  ദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി.  ഈ ദൃശ്യങ്ങൾ പെൺകുട്ടിയുടെ ബന്ധുവിന്   അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതറിഞ്ഞ്‌  പെൺകുട്ടിയുടെ   ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ മൊഴി  രേഖപ്പെടുത്തി  കേസെടുക്കുകയായിരുന്നു.  തളിപ്പറമ്പ് പൊലീസ് ചെർപ്പുളശേരിയിലെത്തി യുവാവിനെ പോക്‌സോ ആക്ടനുസരിച്ച്‌  കേസെടുത്ത് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്  യുവാവ്‌ പിടിയിലായത്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top