24 February Monday

എസ്എഫ്ഐ സുവർണ ജൂബിലി: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

എസ്എഫ്ഐ സുവർണ ജൂബിലി സംഘാടക സമിതി രൂപീകരണ യോഗം ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ
എസ്എഫ്ഐ സുവർണ ജൂബിലി  ജില്ലയിൽ വിപുലമായി ആഘോഷിക്കും. സംഘാടക സമിതി രൂപീകരണ യോഗം ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി പി ഷിജു അധ്യക്ഷനായി. എം ഷാജർ, ഇ കെ ദൃശ്യ, എ അഖിൽ എന്നിവർ സംസാരിച്ചു. ഷിബിൻ കാനായി സ്വാഗതം പറഞ്ഞു.   
അമ്പത് വർഷത്തെ ജില്ലാ ഭാരവാഹികളെ പങ്കെടുപ്പിച്ച്‌ തലമുറകളുടെ സംഗമവും എക്സിബിഷൻ,  ചരിത്രരേഖ, സെമിനാർ, രക്തസാക്ഷി കുടുംബസംഗമം, കലാ–-കായിക മേള, സാംസ്കാരികോത്സവം തുടങ്ങിയവയും സംഘടിപ്പിക്കും. ഭാരവാഹികൾ: ടി വി രാജേഷ് എംഎൽഎ (ചെയർമാൻ),കെ വി സുമേഷ്, വത്സൻ പനോളി, വി നാരായണൻ, എം വിജിൻ, എം ഷാജർ, കെ മനോഹരൻ, പി കെ ശ്യാമള, എ പി അൻവീർ (വൈസ്‌ ചെയർമാൻ), ഷിബിൻ കാനായി (കൺവീനർ),  വി പി മോഹനൻ, എ ടി രതീശൻ, സുധീർകുമാർ, മനു തോമസ്, സി പി ഷിജു, ദിഷ്ണ പ്രസാദ്, കെ അനുശ്രീ, ടി കെ ശിശര (ജോയിന്റ്‌  കൺവീനർ).
 
 

 

പ്രധാന വാർത്തകൾ
 Top