24 February Monday

കണ്ണൂർ കോർപ്പറേഷൻ വികസനമുരടിപ്പിനെതിരെ എൽഡിഎഫ്‌ സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

കണ്ണൂർ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ എൽഡിഎഫ്‌ നേതാക്കളും കൗൺസിലർമാരും നടത്തിയ സത്യഗ്രഹം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു.

കണ്ണൂർ
കണ്ണൂർ കോർപ്പറേഷനിലെ വികസന മുരടിപ്പിനും ഭരണനേതൃത്വത്തിന്റെ നിയമവിരുദ്ധ നടപടികൾക്കുമെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ സത്യഗ്രഹം നടത്തി. കോർപ്പറേഷൻ ഓഫീസിനുമുന്നിൽ എൽഡിഎഫ്‌ നേതാക്കളും കൗൺസിലർമാരും പങ്കെടുത്ത സത്യഗ്രഹം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. 
എൻ ഉഷ അധ്യക്ഷയായി. സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാർ, യു ബാബു ഗോപിനാഥ്‌ (കോൺഗ്രസ്‌ –-എസ്‌), കെ കെ രാജൻ (എൻസിപി), മഹമ്മൂദ്‌ പറക്കാട്ട്‌ (ഐഎൻഎൽ), ജമാൽ സിറ്റി (എൽജെഡി), എൽഡിഎഫ്‌ കോർപ്പറേഷൻ പാർലമെന്ററി പാർടി സെക്രട്ടറി എൻ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ, വയക്കാടി ബാലകൃഷ്‌ണൻ, കെ പി സുധാകരൻ എന്നിവരും സംബന്ധിച്ചു.   മുൻ മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ മുഴുവൻ എൽഡിഎഫ്‌ കൗൺസിലർമാരും സത്യഗ്രഹത്തിൽ പങ്കെടുത്തു. സ്‌ത്രീകളും യുവജനങ്ങളും നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളും പ്രകടനമായെത്തി സമരത്തെ അഭിവാദ്യംചെയ്‌തു. കെ ലത, കെ എം സപ്‌ന, എ വി പ്രകാശൻ, എം ശ്രീരാമൻ എന്നിവർ സംസാരിച്ചു.   
വികസന
പ്രവർത്തനങ്ങൾ 
നിലച്ചു
 യുഡിഎഫ്‌ നേതൃത്വം കുതിരക്കച്ചവടത്തിലൂടെ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതോടെ വികസനപ്രവർത്തനങ്ങൾ പാടേ നിലച്ചു. മേയറെ നോക്കുകുത്തിയാക്കി ഡെപ്യൂട്ടി മേയറുടെ സ്വേഛാധിപത്യഭരണമാണ്‌ നടക്കുന്നത്‌. പ്രതിപക്ഷത്തെ മാത്രമല്ല, ജീവനക്കാരെപ്പോലും വിശ്വാസത്തിലെടുക്കുന്നില്ല. അഴിമതിയും അരാജകത്വവുമാണെങ്ങും.
   ഫണ്ട്‌ അനുവദിച്ച പദ്ധതികൾപോലും യഥാസമയം ടെൻഡർചെയ്‌ത്‌ നടപ്പാക്കാനാവുന്നില്ല. എൽഡിഎഫ്‌ ഭരണകാലത്ത്‌ ഏറെക്കുറെ പൂർത്തിയാക്കിയ പദ്ധതികളാണ്‌ ഇപ്പോൾ സ്വന്തമെന്നപേരിൽ കൊട്ടിഘോഷിക്കുന്നത്‌.  കുടുംബശ്രീ സംവിധാനത്തെയും തകർത്തു.     കൗൺസിലിന്റെയോ ധനകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുടെയോ അംഗീകാരമില്ലാതെയാണ്‌ കോർപ്പറേഷന്റെ 25 ലക്ഷം രൂപ ഡെപ്യൂട്ടി മേയറുടെ ഭാര്യ ജോലിചെയ്യുന്ന പള്ളിക്കുന്ന്‌ സഹകരണ ബാങ്കിൽ ചട്ടവിരുദ്ധമായി നിക്ഷേപിച്ചത്‌.   
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top