കണ്ണൂർ
ഒന്നും ചെയ്യാതെ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് ആരാന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുകയാണ് കോർപ്പറേഷൻ ഭരണാധികാരികളെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. എൽഡിഎഫ് സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ധാർമികത കളഞ്ഞുകുളിച്ച് കുതിരക്കച്ചവടത്തിലൂടെ അധികാരത്തിൽവന്ന യുഡിഎഫ് ഒന്നും ചെയ്തില്ല. എൽഡിഎഫ് നടപ്പാക്കിയ പദ്ധതികൾ, അതിനായി പരിശ്രമിച്ച കൗൺസിലർമാരെപ്പോലും അറിയിക്കാതെ ഉദ്ഘാടനംചെയ്യുന്നത് അൽപ്പത്തമാണ്. ഇതാണു സമീപനമെങ്കിൽ ഉദ്ഘാടനംചെയ്യുന്നതിനുമുമ്പ് ജനകീയ ഉദ്ഘാടനം വേറെ നടക്കും.
വികസനപ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി നാട്ടുകാരോടു യുദ്ധം ചെയ്യുകയാണ് കോർപ്പറേഷൻ അധികൃതർ. ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ആൾരൂപമായ ഡെപ്യൂട്ടി മേയറാണ് എല്ലാം തീരുമാനിക്കുന്നത്. ജീവനക്കാരോടും യുദ്ധപ്രഖ്യാപനം നടത്തുന്നു. ചുവപ്പുകണ്ട കാളയെപ്പോലെയാണ് കുടുംബശ്രീക്കാരോടുള്ള പെരുമാറ്റം. കോർപ്പറേഷൻ ഭരണം ഈ നിലയിൽ മുന്നോട്ടുപോകുന്നതിനോട് മുസ്ലിംലീഗ് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എം വി ജയരാജൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..