19 March Tuesday

കൈത്തറി ചിത്രരചന: ജില്ലയ‌്ക്ക‌് വിജയത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019
കണ്ണൂർ
കൈത്തറിയുടെ പ്രചാരണാർഥം കൈത്തറി ആൻഡ‌് ടെക‌്സ‌്റ്റൈയിൽ വകുപ്പ‌് സംസ്ഥാനതലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ  ജില്ലയ‌്ക്ക‌് തിളക്കമാർന്ന വിജയം. പങ്കെടുത്ത ഒമ്പത‌് കുട്ടികളിൽ അഞ്ചുപേരും സമ്മാനം നേടി.
ഹൈസ‌്കൂൾ വിഭാഗത്തിൽ എളയാവൂർ സിഎച്ച‌്എം  ഹയർസെക്കൻഡറിയിലെ ടി ഫിദലിനാണ‌് ഒന്നാംസ്ഥാനം.  കണ്ണൂർ സെന്റ‌് തെരേസാസിലെ ശ്രീരുക‌്മ ശ്രീരാഗ‌് രണ്ടാംസ്ഥാനം നേടി.  യുപി വിഭാഗത്തിൽ ഹൻസ ഫാത്തിമ (ഭാരതീയ വിദ്യാഭവൻ, കക്കാട‌്) ഒന്നാമതും ശ്രീരഞ്‌ജന ശ്രീരാഗ‌്(കണ്ണൂർ സെന്റ‌് തെരേസാസ‌്) രണ്ടാമതുമെത്തി. എൽപി വിഭാഗത്തിൽ ഹർഷ പ്രമോദി (അക്ലിയത്ത‌് യുപി സ‌്കൂൾ, അഴീക്കോട‌്)നാണ‌് ഒന്നാംസ്ഥാനം.

 

പ്രധാന വാർത്തകൾ
 Top