07 August Friday

ഇന്ന്‌ സിപിഐ എം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019
കണ്ണൂർ
പൗരത്വനിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ വെള്ളിയാഴ്‌ച സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച് രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരായാണ്‌ മാർച്ച്‌.   18 കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ രാവിലെ പത്തിന്‌ മാർച്ചും ധർണയും നടക്കും. ചെറുകുന്ന് ബിഎസ്എൽഎൽ ഓഫീസ് മാർച്ച് പി ജയരാജനും, കമ്പിൽ പോസ്റ്റോഫീസ് മാർച്ച് ജയിംസ് മാത്യു എംഎൽഎയും, കണ്ണൂർ ആർ എസ് പോസ്റ്റോഫീസ് മാർച്ച്‌ ടി വി രാജേഷ് എംഎൽഎയും, മമ്പറം ബിഎസ്എൻഎൽ ഓഫീസ് മാർച്ച് എ എൻ ഷംസീർ എംഎൽഎയും ഉദ്ഘാടനംചെയ്യും. മറ്റു കേന്ദ്രങ്ങളും ഉദ്‌ഘാടകരും.  പയ്യന്നൂർ പോസ്റ്റോഫീസ്–- - എൻ ചന്ദ്രൻ, മാതമംഗലം ബിഎസ്എൻഎൽ ഓഫീസ്–- - വി നാരായണൻ, ആലക്കോട് പോസ്റ്റോഫീസ്- –- ടി കെ ഗോവിന്ദൻ, ശ്രീകണ്ഠപുരം പോസ്റ്റോഫീസ് –-- പി വി ഗോപിനാഥ്, തളിപ്പറമ്പ് പോസ്റ്റോഫീസ്–-- സി കൃഷ്ണൻ എംഎൽഎ, പഴയങ്ങാടി പോസ്റ്റോഫീസ്–- - ടി ഐ മധുസൂദനൻ, തോട്ടട ബിഎസ്എൻഎൽ ഓഫീസ്–- - എം സുരേന്ദ്രൻ, മൗവ്വഞ്ചേരി പോസ്റ്റോഫീസ്–- - കെ മനോഹരൻ, തലശേരി ഹെഡ്പോസ്റ്റോഫീസ്–- - പി കെ ശ്യാമള, പാനൂർ പോസ്റ്റോഫീസ്–-- പി ഹരീന്ദ്രൻ, കൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫീസ്–- വത്സൻ പനോളി, മട്ടന്നൂർ പോസ്റ്റോഫീസ്–- - പി പുരുഷോത്തമൻ, ഇരിട്ടി പോസ്റ്റോഫീസ്–- എം ഷാജർ, പേരാവൂർ പോസ്റ്റോഫീസ്–- - കെ എം ജോസഫ്. മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന്‌ ജില്ലാസെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top