20 October Sunday

ഇ എം എസ്‌ മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
കണ്ണൂർ
സിപിഐ എം എളയാവൂർ ലോക്കൽകമ്മിറ്റി ഓഫീസിനായി മുണ്ടയാട്‌ കറുവൻവൈദ്യർപീടികയിൽ നിർമിച്ച ഇ എം എസ്‌ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. വൻജനാവലിയുടെ സാന്നിധ്യത്തിൽ ചേർന്ന ചടങ്ങിൽ ജില്ലാസെക്രട്ടറി  എം വി ജയരാജൻ അധ്യക്ഷനായി. മാർക്കറ്റിൽ സർക്കാർ ശരിയായ നിലയിൽ ഇടപെട്ടതിന്റെ ഭാഗമായി ഓണത്തിന്‌ വിലക്കയറ്റം തടയാൻ സാധിച്ചതായി പിണറായി പറഞ്ഞു. നടക്കില്ലെന്ന്‌ കരുതിയ പദ്ധതികൾ നടക്കുമെന്ന പൊതുഅന്തരീക്ഷം ഇപ്പോഴുണ്ട്‌. തലപ്പാടി മുതൽ നീലേശ്വരംവരെയുള്ള ദേശീയപാത വികസനത്തിന്റെ ആദ്യറീച്ച്‌ പണി പ്രയാസമില്ലാതെ ഇനി ആരംഭിക്കാനാവും. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ കെട്ടിടം രൂപകൽപനചെയ്‌ത  എൻജിനിയർക്കും  നിർമാതാവിനും ഉപഹാരം നൽകി. പ്രളയത്തെക്കുറിച്ച്‌ സജിത്ത്‌ കെ പാട്ടയം തയ്യാറാക്കിയ സിഡി മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു. ഇ എം എസ്‌ മന്ദിരത്തിൽ സജ്ജമാക്കിയ കെ സി മാധവൻമാസ്‌റ്റർ സ്‌മാരക വായനശാല ജില്ലാസെക്രട്ടറിയറ്റംഗം എൻ ചന്ദ്രനും ഗോപൻമാസ്‌റ്റർ സ്‌മാരക ഹാൾ ജില്ലാകമ്മിറ്റി അംഗം കെ കെ നാരായണനും ഉദ്‌ഘാടനം ചെയ്‌തു. ഇ എം എസിന്റെയും എ കെ ജിയുടെയും ഫോട്ടോ ഏരിയാസെക്രട്ടറി കെ വി ബാലൻ അനാഛാദനം ചെയ്‌തു. പുഞ്ചേൻ വത്സൻ, കെ പ്രേമരാജൻ, ടി കെ രവീന്ദ്രൻ, ഇ പി ലത, കെ രാജീവൻ, കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ പി സഹദേവനും കെ ഭാസ്‌കരനും പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top