24 October Thursday

ബാക്കിയായത്‌ മാലിന്യക്കൂമ്പാരം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
കണ്ണൂർ 
 ഓണം കഴിഞ്ഞപ്പോൾ കണ്ണൂർ നഗരം  മാലിന്യക്കുന്നായി.    ചൊവ്വാഴ്ച ഓണാഘോഷ വിൽപ്പനയുടെ ഭാഗമായി ബാക്കിയായത്‌  പ്ലാസ്റ്റിക്‌ മാലിന്യങ്ങളും  പൂക്കളുടെ അവശിഷ്ടങ്ങളും.   തെരുവോര വാണിഭക്കാർ തടിച്ചുകൂടിയ സ്റ്റേഡിയം പരിസരത്തായിരുന്നു ഏറ്റവും കൂടുതൽ മാലിന്യം. കഴിഞ്ഞ ദിവസം   ശുചീകരണ  നാടകം കളിച്ച  മേയറും യുഡിഎഫ്‌ കൗൺസിലർമാർമാരും വൃത്തിഹീനമായ പ്രദേശങ്ങൾ തിരിഞ്ഞുനോക്കിയില്ല.   റെയിൽവെ സ്റ്റേഷൻ  പരിസരം, പ്ലാസ ജങ്‌ഷൻ, എസ് ബി ഐ  എന്നിവിടങ്ങളിലും മാലിന്യക്കൂമ്പാരമായിരുന്നു.  വ്യാഴാഴ്ച   അതിരാവിലെ ജോലി ആരംഭിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികൾ വൈകിട്ട്‌ വരെ   പണിയെടുത്തിട്ടും   മാലിന്യങ്ങൾ   നീക്കാനായില്ല. ചൊവ്വാഴ്ച രാത്രിയോടെ ന​ഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ മേയർ സുമാ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഒരുകൂട്ടം കൗൺസിലർമാരും കോൺ​ഗ്രസ് പ്രവർത്തകരും  ന​ഗരത്തിലിറങ്ങിയിരുന്നു. എന്നാൽ മേയറും കൂട്ടരും ന​ഗരത്തിലെ ഹൃദയഭാ​ഗങ്ങളിലെ മാലിന്യങ്ങൾ ശുചീകരിച്ചില്ല. രാത്രി വൈകിയും ശുചീകരണപ്രവൃത്തി നടത്തിയെങ്കിലും കോർപറേഷന് തൊട്ടടുത്തുള്ള ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ മാലിന്യം നീക്കം ചെയ്യാനും  ഇവർ മെനക്കെട്ടില്ല.
പ്രധാന വാർത്തകൾ
 Top