28 September Wednesday
ശുചിത്വ സാഗരം സുന്ദര തീരം

56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കണ്ണൂർ

സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള  ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. കണ്ണൂർ കോർപറേഷൻ, ന്യൂമാഹി, തലശേരി, ധർമടം, മുഴപ്പിലങ്ങാട്, അഴീക്കോട്, മാട്ടൂൽ, രാമന്തളി, മാടായി എന്നീ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ കടൽത്തീരമാണ് ശുചീകരിക്കുന്നത്. 
പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടർ ക്യാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.  തദ്ദേശസ്ഥാപന തലത്തിലുള്ള കടലോര നടത്തം പൂർത്തിയാകുന്നതോടെ  ണ്ടാംഘട്ടമായ പ്ലാസ്റ്റിക് മാലിന്യശേഖരണവും അതിന്റെ പുനരുപയോഗവും ആരംഭിക്കും. സെപ്തംബർ 18ന് മാലിന്യശേഖരണ പ്രവർത്തങ്ങൾ ആരംഭിക്കും. ക്ലീൻ കേരളാ കമ്പനിയ്ക്കാണ് മാലിന്യം കൈമാറുക. ഓരോ യൂണിറ്റിലും കുറഞ്ഞത് 25 പേരടങ്ങിയ സംഘത്തെ മാലിന്യശേഖരണത്തിനായി ചുമതലപ്പെടുത്തും.
 200 മീറ്റർ ഇടവിട്ട്  269 മാലിന്യശേഖരണ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടങ്ങളിൽ മാലിന്യം ശേഖരിക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കും. ഫിഷറീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള മിഷൻ, മത്സ്യഫെഡ്, ഹാർബർ എൻജിനിയറിങ്‌ വകുപ്പ്, തീരദേശ വികസന കോർപറേഷൻ, യുവജനക്ഷേമ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ തുടങ്ങി എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top