22 September Sunday

ത്യാഗ സ്‌മരണ പുതുക്കി ബലിപെരുന്നാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
കണ്ണൂർ
ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഓർമ പുതുക്കി നാടെങ്ങും ബലിപെരുന്നാൾ ആഘോഷം. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ലളിതമായിരുന്നു ചടങ്ങുകൾ. അതിജീവനത്തിന്റെ പാതയിലുള്ള സഹോദരങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായിരുന്നു വലിയപെരുന്നാൾ ദിനത്തിൽ മുൻതൂക്കം. പള്ളികൾ മുഖാന്തരം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിച്ചു. പെരുന്നാൾ തലേന്നുതന്നെ ക്യാമ്പുകളിലേക്ക് പുതുവസ്ത്രങ്ങളെത്തിക്കാൻ വിശ്വാസികളും സന്നദ്ധപ്രവർത്തകരും മുന്നിട്ടിറങ്ങി. പെരുമഴ വിട്ടുനിന്ന കാലാവസ്ഥയിലായിരുന്നു ജില്ലയിൽ മിക്കയിടങ്ങളിലേയും ചടങ്ങുകൾ. മഴ പെയ്തേക്കുമെന്നതിനാൽ ഈദ്ഗാഹുകൾ നടന്നില്ല. പ്രളയത്തിൽ മരിച്ചവർക്കായി പള്ളികളിൽ പ്രത്യേക പ്രാർഥനയും സഹായത്തിനായി അഭ്യർഥനയുമുണ്ടായി. 
കൊളച്ചേരി പഞ്ചായത്തിൽ പ്രളയം സാരമായി ബാധിച്ച പാമ്പുരുത്തിയിലെ ജുമാ മസ്ജിദിൽ നിരവധി വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനെത്തി. അബ്ദുൾ വാരിസ് ദാരിമി നിസ്കാരചടങ്ങുകൾക്ക് നേതൃത്വം നൽകി. കണ്ണൂർ സിറ്റി ജുമാ മസ്ജിദ്, കണ്ണൂർ യൂണിറ്റി സെന്റർ, തലശേരി സ്റ്റേഡിയം പള്ളി, തലശേരി ഓടത്തിൽ പള്ളി, ചാലാട് സലഫി മസ്ജിദ്, താണ സലഫി മസ്ജിദ്, തളിപ്പറമ്പ് മസ്ജിദ് തൗഹീദ്, ശ്രീകണ്ഠപുരം സലഫി ജുമാ മസ്ജിദ്, ഇരിട്ടി മസ്ജിദ് തൗഹീദ്, പയ്യന്നൂർ വൈറ്റ്സിറ്റി സലഫി ജുമാ മസ്ജിദ് തുടങ്ങി വിവിധകേന്ദ്രങ്ങളിൽ ബലിപെരുന്നാൾ നമസ്കാരം നടന്നു.
പ്രധാന വാർത്തകൾ
 Top