11 August Tuesday

കേന്ദ്രീയ വിദ്യാലയവും കോവിഡ്‌ ചികിത്സാ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
കണ്ണൂർ
കണ്ണൂർ കേന്ദ്രീയ വിദ്യാലയം കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമായി ഏറ്റെടുത്ത്  കലക്ടർ ടി വി സുഭാഷ് ഉത്തരവിറക്കി. കന്റോൺമെന്റ് ഏരിയയിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈനിക ആശുപത്രിയിലെ സംവിധാനം മതിയാകാതെ വന്നതിനെതുടർന്നാണ്  നടപടി. 
സൈനിക ആശുപത്രിയുമായി ചേർന്നാണ് കേന്ദ്രീയ വിദ്യാലയത്തിൽ ചികിത്സാകേന്ദ്രം പ്രവർത്തിക്കുക. ആവശ്യമായ സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുന്നതിന് ഡിഎസ്‌സി കമാൻഡന്റിനെ  ചുമതലപ്പെടുത്തി. 
സൈനിക ആശുപത്രിയുടെ നിലവിൽ പ്രവർത്തന രഹിതമായി കിടക്കുന്ന ബ്ലോക്ക് ആവശ്യമായ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കാനും നിർദേശം നൽകി‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top