06 December Sunday

6 വാര്‍ഡുകള്‍കൂടി കണ്ടെയ്‌ന്‍മെന്റ് സോണില്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
കണ്ണൂർ
പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജില്ലയിലെ ആറു തദ്ദേശഭരണ വാർഡുകൾ കൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി  കലക്ടർ പ്രഖ്യാപിച്ചു.
മുണ്ടേരി- 6, 16, ഇരിട്ടി- 16, ന്യൂമാഹി- 5, തളിപ്പറമ്പ്- 13, പെരളശേരി- 3 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയ്‌ൻമെന്റ് സോണുകളായത്. ഇവിടങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർക്കാണ് കൊവിഡ് ബാധയെന്നതിനാൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ൻമെന്റ് സോണുകളാക്കുക. ഇതിനു പുറമെ, കന്റോൺമെന്റ് ബോർഡ് ഏരിയയിലെ രണ്ടും മൂന്നും വാർഡുകൾ പൂർണമായും ബാക്കി പ്രദേശങ്ങൾ ഭാഗികമായും അടച്ചിടാനും കലക്ടർ ഉത്തരവിട്ടു. 
നേരത്തേ കണ്ടെയ്‌ൻമെന്റ് സോണുകളായിരുന്ന ഇരിട്ടി -32, ചെമ്പിലോട്- 13, കതിരൂർ- 18, രാമന്തളി- 11, ചിറ്റാരിപ്പറമ്പ- 4, കൊളച്ചേരി- 5, മട്ടന്നൂർ- 6, പിണറായി- 5, മുഴപ്പിലങ്ങാട്- 10 എന്നീ വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top