25 July Sunday

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ‌ പുതിയ ഓക്സിജൻ പ്ലാന്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പുതിയ ഓക്സിജൻ ജനറേറ്റർ പ്ലാന്റ്‌

പരിയാരം
നൂറുദിന കർമപരിപാടിയിൽ കണ്ണൂർ  ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ  പുതിയ ഓക്സിജൻ ജനറേറ്റർ പ്ലാന്റ്‌ പ്രവർത്തനക്ഷമമാകും. ആശുപത്രിയോട് ചേർന്ന്  30 ലക്ഷം രൂപ ചെലവിട്ടാണ് പ്ലാന്റ്‌‌ നിർമിച്ചത്.  അന്തരീക്ഷവായുവിൽനിന്ന് ഓക്സിജൻ  വേർതിരിച്ച് പൈപ്പ് വഴി ഐസിയുവിലും വാർഡുകളിലും എത്തിക്കുന്ന സംവിധാനമാണ് ആരംഭിച്ചത്‌. സർക്കാർ സ്ഥാപനമായ നിർമിതിക്കായിരുന്നു നിർമാണച്ചുമതല. നിലവിൽ ആശുപത്രിയിലേക്കുള്ള ദ്രവീകൃത ഓക്സിജൻ പാലക്കാട്ടുനിന്നും ഓക്സിജൻ സിലിണ്ടറുകൾ പറശ്ശിനിക്കടവിൽനിന്നുമാണ് എത്തിക്കുന്നത്. പുതിയ പ്ലാന്റ്‌ പ്രവർത്തനക്ഷമമാകുന്നതോടെ ഓക്സിജൻ വിതരണത്തിന് ശാശ്വതപരിഹാരമാവും. 
എല്ലാ മെഡിക്കൽ കോളേജുകളിലും ഓക്സിജൻ ഗോഡൗണുകൾ ഉണ്ടാവണമെന്ന സർക്കാർ നിർദേശത്തെതുടർന്ന് പരിയാരത്ത്‌ പഴയ കെട്ടിടം നവീകരിച്ച് ഗോഡൗണാക്കുന്നതിന് നിർമിതിയെ ഏൽപിച്ചിട്ടുണ്ട്. 
ഒരു മാസത്തിനകം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതോടെ മെഡിക്കൽ കോളേജിലേക്കെത്തുന്ന സാധന സാമഗ്രികളും  മരുന്നുകളും സൂക്ഷിക്കുന്നതിനും സ്ഥിരം സംവിധാനമാവുമെന്നും മെഡിക്കൽ സൂപ്രണ്ട് കെ സുദീപ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top