03 August Tuesday
കൂട്ടായ്‌മയുടെ രുചിപ്പൊതിയാണ്‌ 


തുടരാൻ തുണവേണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

കണ്ണൂർ കോർപറേഷൻ വളപ്പിലെ ടേയ്സ്റ്റ് ഹട്ടിൽ ഉച്ചഭക്ഷണം പാക്ക് ചെയ്യുന്ന കുടുംബശ്രീ പ്രവർത്തകർ

കണ്ണൂർ
നഗരത്തിൽ ലോക്‌ഡൗൺകാലത്ത്‌ വിശക്കുന്ന വയറുകൾക്ക്  അഭയമാണ് ‘ടേസ്റ്റി ഹട്ട്’. കോർപറേഷൻ വളപ്പിൽ  25 രൂപ നിരക്കിൽ പാഴ്സൽ ഊൺ നൽകുന്ന കുടുംബശ്രീ സംരംഭം. ജനകീയ ഹോട്ടൽ അല്ലാതിരുന്നിട്ടുകൂടി കുറഞ്ഞവിലയിൽ ഊൺ നൽകാൻ  സംരംഭകർ കാട്ടിയ നിശ്ചയദാർഢ്യം നാടിന്റെ അതിജീവനത്തിനാണ് വഴിയൊരുക്കിയത്‌. നാലുവർഷംമുമ്പാണ്  സിഡിഎസ് അംഗങ്ങൾ ഹോട്ടൽ തുടങ്ങിയത്. ആദ്യം 25 രൂപയ്ക്ക് കഞ്ഞിയും പുഴുക്കും. അന്നത്തെ എൽഡിഎഫ് ഭരണസമിതി സംരംഭത്തിന് പൂർണ പിന്തുണയേകി കൂടെനിന്നു. കഴിഞ്ഞ മാർച്ചിലാണ് പുതിയ ദൗത്യം ഏറ്റെടുത്തത്. 25 രൂപ നിരക്കിലുള്ള പാഴ്സൽ എല്ലാവർക്കും ആശ്വാസമായി. 500 ഊണുവരെ കൊടുത്ത ദിവസങ്ങളുണ്ട്. ഒരു ജനകീയ ഹോട്ടൽ 20 രൂപ നിരക്കിൽ ഒരു ഊൺ നൽകുമ്പോൾ പത്ത് രൂപ സർക്കാർ സബ്സിഡി നൽകും. അരിയും സബ്സിഡി നിരക്കിൽ ലഭിക്കും. ഹോട്ടലിന് ആവശ്യമായ വെള്ളവും വൈദ്യുതിയും കെട്ടിടവുമെല്ലാം തദ്ദേശസ്ഥാപനമാണ് ഒരുക്കേണ്ടത്. ഈ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ കുറഞ്ഞ നിരക്കിൽ  ഊൺ നൽകുകയാണ് ഈ സംരംഭം. ടേസ്റ്റി ഹട്ടിനെ ജനകീയ ഹോട്ടൽ പദ്ധതിയിൽ ഉൾപ്പെടുത്താൻ പലതവണ അപേക്ഷിച്ചിട്ടും കോർപറേഷൻ  ഭരണസമിതി തള്ളുകയായിരുന്നു. നാല് ലക്ഷത്തോളം രൂപ വാടകയിനത്തിൽ അടയ്‌ക്കണമെന്നാവശ്യപ്പെട്ട്  നോട്ടീസ് നൽകിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ബങ്കുകളിൽനിന്ന്‌ ഈടാക്കുന്ന വാടക തരാൻ തയ്യാറാണെന്ന് കുടുംബശ്രീ അറിയിച്ചതുമാണ്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഊണിന് 30 രൂപയാക്കി. ജനകീയ ഹോട്ടൽ പദ്ധതിയിലുൾപ്പെടുത്തിയെങ്കിൽ നിലവിലെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്നും പ്രവർത്തകർ പറയുന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top