23 August Friday

വൈശാഖ മഹോത്സവം ഇന്ന‌് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 കൊട്ടിയൂര്‍

 വൈശാഖ മഹോത്സവം തൃക്കലശാട്ടോടെ വ്യാഴാഴ‌്ച സമാപിക്കും. ബുധനാഴ്ച  മഹോത്സവത്തിലെ നാലാമത്തേതും അവസാനത്തേതുമായ അത്തം ചതുശ്ശതം നിവേദിച്ചു. വാളശ്ശന്‍മാര്‍ വാളാട്ടവും കുടിപതികള്‍ തേങ്ങയേറും നടത്തി. കൂത്ത് സമര്‍പ്പണവും നടന്നു. ആനയില്ലാതെയുള്ള ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് വാളശ്ശന്‍മാര്‍ വാളാട്ടം നടത്തി. നാലാമത്തെ വലിയ വട്ടളം പായസമായ അത്തം ചതുശ്ശതവും ആയിരം കുടം അഭിഷേകവും നടന്നു. വ്യാഴാഴ്ച വാകചാര്‍ത്തിനുശേഷം മണിത്തറയിലെ താൽകാലിക ശ്രീകോവില്‍ നമ്പീശനും വാര്യരും ചേര്‍ന്ന് പൊളിച്ച് തിരുവഞ്ചിറയില്‍ തള്ളും. തുടര്‍ന്ന് കലശാട്ടവും കളഭാട്ടവും. കുടിപതികള്‍ തിടപ്പള്ളിയില്‍ കയറി തണുമ്മല്‍ ഊണ്‍ കഴിച്ചശേഷം കണക്കപ്പിള്ളയില്‍നിന്ന‌്  ഭണ്ഡാരം ഏറ്റുവാങ്ങും. തുടര്‍ന്ന് മുതിരേരി വാള്‍ തിരിച്ചെഴുന്നള്ളിക്കും. അതിനുശേഷം അമ്മാറക്കല്‍ തറയില്‍ തൃഛന്ദനപൊടി അഭിഷേകം ചെയ്യും. തുടര്‍ന്ന് കോഴിക്കോട്ടിരി യാത്രാ ബലി നല്‍കിക്കഴിഞ്ഞാല്‍ ഭണ്ഡാരങ്ങള്‍ തിരിച്ച് മണത്തണ കരിമ്പന ഗോപുരത്തിലേക്ക് കുടിപതികള്‍ കാല്‍നടയായി കൊണ്ടുപോകും. ഇതോടെ 28 ദിവസം നീണ്ട  മഹോത്സവത്തിന് സമാപനമാകും.
പ്രധാന വാർത്തകൾ
 Top