18 September Wednesday

കാങ്കോൽ –- ആലപ്പടമ്പ്‌ പഞ്ചായത്തിൽ മുഴുവൻ സ‌്കൂളിലും ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
മാത്തിൽ
കാങ്കോൽ –- ആലപ്പടമ്പ്‌ പഞ്ചായത്തിലെ സ‌്കൂളുകളിൽ മുഴുവൻ ക്ലാസിലും ദേശാഭിമാനി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് ഏഴാതരം വരെയുള്ള മുഴുവൻ ക്ലാസുകളിലും ദേശാഭിമാനി വരുത്താൻ ഫണ്ട് വകയിരുത്തിയത്. മാത്തിൽ ഹയർ സെക്കൻഡറി, ചൂരൽ ജിഎൽപി, വലിയചാൽ ജിഎൽപി, ആലക്കാട്‌ എൻഎൻഎസ് യുപി, ആലക്കാട് ഡിഎസ്എൽപി, കാങ്കോൽ എഎൽപി, വടശ്ശേരി എഎൽപി, കുറുവേലി വിഷ്ണുശർമ എഎൽപി, ഏറ്റുകുടുക്ക എയുപി, എസ് വി എൽപി ആലക്കാട് എന്നീ സ്കൂളുകളിലെ 50 ക്ലാസുകളിലേക്കാണ് പദ്ധതി നടപ്പാക്കുന്നത്. 
മാത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഉഷ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വി വി ചന്ദ്രൻ അധ്യക്ഷനായി. കെ സുരേശൻ പദ്ധതി വിശദീകരണം നടത്തി.  ഷാനവാസ്‌ മുഹമ്മദ്‌,  വി വി ഭാസ്കരൻ, പി വാസന്തി, പി വി കാഞ്ചന, എഇഒ എം ഭാസ്കരൻ, പി ശശിധരൻ, കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി  ഭരതൻ സ്വാഗതവും സി വി ബാബു നന്ദിയും പറഞ്ഞു. 

 

പ്രധാന വാർത്തകൾ
 Top