18 June Friday

കോവിഡ്‌ പോർമുഖത്ത്‌ 
നേഴ്‌സസ്‌ ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
കണ്ണൂർ
കോവിഡ്‌ പോരാട്ടത്തിന്‌ നടുവിലായിരുന്നു ഇത്തവണത്തെയും  നേഴ്‌സസ്‌ ദിനാഘോഷം. ഒരു വർഷത്തിലേറെയായി തുടരുന്ന നേഴ്‌സുമാരുടെ അർപ്പണത്തിന്‌ മുന്നിൽ ലോകം തല കുനിച്ച ദിവസം.  നാടൊന്നാകെ വീട്ടിലിരിക്കുമ്പോഴും കോവിഡ്‌ രോഗികളുടെ പരിചരണത്തിൽ വ്യാപൃതരായിരുന്നു അവർ. നിയന്ത്രണങ്ങളുള്ളതിനാൽ പേരിനുമാത്രമായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ. ജില്ലാ ആശുപത്രിയിലും സർക്കാർ ആരോഗ്യ  കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും മധുരവിതരണം നടന്നു. ഫ്ലോറൻസ്‌ നൈറ്റിംഗലിന്റെ ജന്മദിനമായ നേഴ്‌സസ്‌ ദിനത്തിൽ അവരുടെ ചിത്രത്തിന്‌ മുന്നിൽ ദീപം കൊളുത്തി. ജില്ലാ ആശുപത്രിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നേഴ്‌സുമാർക്ക്‌ ആശംസ നേരാനെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും എത്തിയിരുന്നു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കോവിഡ്‌ ചികിത്സാകേന്ദ്രത്തിലും ആഘോഷമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top