18 June Friday

ഐആർപിസിയുടെ താൽക്കാലിക 
അഭയകേന്ദ്രം നേതാക്കൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

ഐആർപിസി ഒരുക്കിയ താൽക്കാലിക അഭയകേന്ദ്രം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും 
മറ്റ് നേതാക്കളും സന്ദർശിക്കുന്നു.

കണ്ണൂർ
തെരുവിൽ കഴിയുന്നവർക്കായി ഐആർപിസി ഒരുക്കിയ താൽക്കാലിക അഭയകേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്താൻ നേതാക്കളെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവരാണ് ബുധനാഴ്ച കേന്ദ്രം സന്ദർശിച്ചത്. 
കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ സൈക്ലോൺ ഷെൽട്ടറിലാണ് അഭയകേന്ദ്രം ഒരുക്കിയത്.  
ലോക്ക്ഡൗൺ തുടങ്ങിയതിനാൽ തെരുവിൽ കഴിയുന്ന അമ്പത് പേരെയാണ് കഴിഞ്ഞ ദിവസം ഐആർപിസി അഭയകേന്ദ്രത്തിലെത്തിച്ചത്. പരിശോധനയിൽ കോവിഡ്  പോസിറ്റീവായ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കി ക്വാറന്റൈനിലാണ്. എൽഡിഎഫ് കൺവീനർ കെ പി സഹദേവൻ, ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ,  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പ്രകാശൻ, എൻ ചന്ദ്രൻ എന്നിവരും ബുധനാഴ്ച കേന്ദ്രം സന്ദർശിച്ചു.  അന്തേവാസികൾക്ക് ഡോ. ബാലകൃഷ്ണ പൊതുവാൾ അവശ്യസാധനങ്ങൾ കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top