24 June Monday

നേഴ‌്സിങ‌് പുരസ‌്കാരങ്ങൾ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

വെളിച്ചം പകരാൻ കുരുന്നുകളും നേഴ‌്സസ‌് വാരാഘോഷം സംസ്ഥാനതല ഉദ‌്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ‌്ക്കൊപ്പം, നിപ ബാധിച്ച്‌ മരിച്ച േനഴ്‌സ്‌ ലിനിയുടെ മക്കളായ റിതുൽ, സിദ്ധാർഥ‌് എന്നിവരും ദീപം തെളിയിച്ചപ്പോൾ. കണ്ണൂർ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌് സമീപം.

കണ്ണൂർ

നേഴ‌്സിങ‌് രംഗത്തെ മികച്ച സേവനത്തിനുള്ള സംസ്ഥാന, ജില്ലാതല പുരസ‌്കാരങ്ങൾ സമ്മാനിച്ചു.  ജനറൽ നേഴ‌്സിങ‌് വിഭാഗത്തിൽ
സിസ‌്റ്റർ ലിനി പുതുശേരി പുരസ‌്കാരത്തിന‌് കോട്ടയം കടനാട‌് പിഎച്ച‌്സിയിലെ സ‌്റ്റാഫ‌് നേഴ്സ‌് ഡിനു എം ജോയ‌് അർഹയായി. നേഴ‌്സ‌സ‌് ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ  മന്ത്രി കെ കെ ശൈലജ പുരസ‌്കാരങ്ങൾ വിതരണം ചെയ‌്തു. 
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിനു കീഴിൽ ജനറൽ നേഴ‌്സിങ‌് വിഭാഗത്തിലെ സംസ്ഥാന പുരസ‌്കാരത്തിന‌് കോഴിക്കോട‌്  മെഡിക്കൽ കോളേജിലെ ഹെഡ്നേഴ‌്സ‌് പി ഗീത അർഹയായി. പൊതുജനാരോഗ്യ വിഭാഗത്തിൽ സംസ്ഥാന പുരസ‌്കാരം ആലപ്പുഴ പാണ്ടനാട‌് സിഎച്ച‌്സിയിലെ  ജൂനിയർ പബ്ലിക‌് ഹെൽത്ത‌് നേഴ‌്സ‌് വത്സലകുമാരിക്കാണ‌്.
    യു ആർ രശ‌്മി (തിരുവനന്തപുരം), എസ‌് വി അർച്ചന (കൊല്ലം), സി പുഷ‌്പകുമാരി (പത്തനംതിട്ട), പി ശ്രീകല(ആലപ്പുഴ), ഷൈലാമ്മ (കോട്ടയം), എം കനി (ഇടുക്കി), മിനി അഗസ‌്റ്റിൻ (എറണാകുളം), എം കെ അജിതാദേവി (തൃശൂർ), വി ആർ മനോജ‌് (പാലക്കാട‌്), ടി ശ്രീധ (മലപ്പുറം), പുഷ‌്പ എബ്രഹാം (വയനാട‌്), ജിനിമോൾ ജോസഫ‌് (കോഴിക്കോട‌്), ഗ്രേസി ജോസഫ‌് (കണ്ണൂർ), രമണി തെക്കൻ (കാസർകോട‌്) എന്നിവർ ജനറൽ നേഴ‌്സിങ‌് വിഭാഗത്തിൽ  ജില്ലാതല അവാർഡിന‌് അർഹരായി. 
   ജി ആനന്ദവല്ലി (തിരുവനന്തപുരം) , ഒ ഗീതാദേവി (പത്തനംതിട്ട), പി കെ ജയമോൾ (കോട്ടയം), വാസന്തി ലാറ (ആലപ്പുഴ), വി കെ ഗായത്രി (ഇടുക്കി), എ ആർ കുമാരി (എറണാകുളം), ഗീതാ വത്സലൻ (തൃശൂർ), പി രത്നകുമാരി (പാലക്കാട‌്), ഐ രുഗ‌്മിണി (മലപ്പുറം), കെ എൻ മഞ്ജു ( വയനാട‌്), എം പത്മിനി (കോഴിക്കോട‌്), കെ എസ‌് ഗിരിജ (കണ്ണൂർ), എം ഗീന (കാസർകോട‌്) എന്നിവർ പൊതുജനാരോഗ്യ വിഭാഗത്തിൽ ജില്ലാതല അവാർഡിന‌് അർഹരായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top