26 June Wednesday

സ്റ്റുഡന്റ് മാസികക്ക‌് ജില്ലയിൽ 10,000 വരിക്കാരെ ചേർക്കും

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

എസ്എഫ്ഐ മുഖമാസികയായ സ്റ്റുഡന്റ‌് മാസികയ‌്ക്ക‌് വരിക്കാരെ ചേർക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ എൻ പി ചന്ദ്രശേഖരൻ നിർവഹിക്കുന്നു.

 കണ്ണൂർ

എസ്എഫ്ഐ മുഖമാസികയായ സ്റ്റുഡന്റിന് ജില്ലയിൽ 10,000 വരിക്കാരെ ചേർക്കും. വരിക്കാരെ ചേർക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം  മാധ്യമ പ്രവർത്തകൻ  എൻ പി ചന്ദ്രശേഖരൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ‌് സി പി ഷിജു, വൈസ് പ്രസിഡന്റുമാരായ എ അഖിൽ, പി ജിതിൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വിഷ്ണുപ്രസാദ്, സേവ്യർ പോൾ, കെ കെ അർജുൻ എന്നിവർ സംസാരിച്ചു.
കൂത്തുപറമ്പിൽ രക്തസാക്ഷി റോഷന്റെ പിതാവ് കെ വി വാസു, ആലക്കോട്  സംവിധായകൻ ഷെരീഫ് ഈസ, ബാലതാരം മാസ്റ്റർ അഭിനന്ദ്,  തലശേരിയിൽ സിനിമാതാരം ബിനീഷ് കോടിയേരി, പയ്യന്നൂരിൽ  പയ്യന്നൂർ കുഞ്ഞിരാമൻ, തളിപ്പറമ്പ്  നടി നിഖിലാ വിമൽ, പാനൂരിൽ  നടി നിഹാരിക എസ് മോഹൻ, പെരിങ്ങോത്ത് നടി അപർണ ജനാർദനൻ, ശ്രീകണ്ഠപുരത്ത്  സംവിധായകൻ ജയൻ തിരുമന, ഇരിട്ടി സംവിധായകൻ രാജീവ് നടുവനാട്, പേരാവൂരിൽ എഴുത്തുകാരി കെ അമ്യത എന്നിവർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല റാങ്ക് ജേതാക്കളായ സി പി  നിരഞ്ജന  മാടായിയിലും,  അനശ്വര മട്ടന്നൂരിലും, അയൂസി പവിത്രൻ പിണറായിയിലും, ധന്യ ദേവദാസ് അഞ്ചരക്കണ്ടിയിലും സ്റ്റുഡന്റ‌് മാസിക വരിക്കാരെ ചേർക്കൽ ഉദ്ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ
 Top