21 September Saturday

അവർ വീണ്ടും അഞ‌്ജനപ്പുഴയുടെ ‘പടവിറങ്ങി’

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

പി വി കുട്ടന്റെ 'പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക് പുസ്തകത്തിലെ കഥാപാത്രങ്ങളുടെ സംഗമം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റൂർ 

മാധ്യമപ്രവർത്തകൻ പി വി കുട്ടന്റെ  ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്' എന്ന പുസ്തകത്തിലെ കഥാപാത്രങ്ങൾ  അഞ്ജനപുഴയോരത്ത് ഒത്തുചേർന്നു. വ്യവസായ  മന്ത്രി ഇ പി ജയരാജൻ   സംഗമം ഉദ്ഘാടനം ചെയ്തു.  ഏരിയാ സെക്രട്ടറി സി സത്യപാലൻ അധ്യക്ഷനായി. 
വർഷങ്ങളായി ഒരു ബന്ധവും ഇല്ലാത്തവർ, സഹപാഠികൾ, അധ്യാപകർ, സുഹൃത്തുക്കൾ അങ്ങനെ നിരവധിപേരാണ് സംഗമത്തിൽ എത്തിച്ചേർന്നത്.  കുറ്റൂരിലെ പലർക്കും അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഗോവിന്ദേട്ടൻ, ഗോപാലൻ മാഷ്, ജയരാജൻ മാഷ്,   കൃഷ്ണൻ മാഷ് തുടങ്ങിയവർ   സംഗമത്തിലെത്തി.  തുമ്പത്തടം ട്യൂഷൻ സെന്ററിൽ വിദ്യാർഥിയായിരുന്ന സ്മിത ഒരു പാട്ടും പാടിയാണ് സംഗമത്തിലേക്ക് എത്തിയത്.   പാറക്കേ  എസ്റ്റേറ്റും അവിടുത്തെ നടത്തിപ്പുകാരനായ സുരനും. വർഷങ്ങൾക്ക് മുമ്പ് ഇവിടെനിന്ന‌് താമസം മാറി പോയതിനുശേഷം ഒരു വിവരവും   ഉണ്ടായിരുന്നില്ല. എന്നാൽ   പുസ്തകം വായിച്ചശേഷം വീണ്ടും അഞ്ജനപുഴയോരത്ത് എത്തിച്ചേർന്നു.  എൻ പി ചന്ദ്രശേഖരൻ ,ടി വി രാജേഷ് എംഎൽഎ, കെ വി സുമേഷ് , പി പി ദിവ്യ , എം ഷാജർ, ഒ വി നാരായണൻ, പി പി ദാമോദരൻ, കെ പി മധു, എം കെ കുഞ്ഞപ്പൻ, എം പി ദാമോദരൻ, എസ് കെ സജീഷ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്, മാജിക്‌ ഷോ, കഥാപ്രസംഗം, നടൻ പാട്ട്, കരോക്കെ ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
പ്രധാന വാർത്തകൾ
 Top