18 August Sunday

കെഎസ‌്ഇബി ജീവനക്കാരൻ കെ സുധാകരന്റെ പ്രചാരണത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

ശ്രീകണ്ഠപുരം

യുഡിഎഫ് കണ്ണൂർ  മണ്ഡലം സ്ഥാനാർഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയിൽ കെഎസ്ഇബി ലൈൻമാൻ പങ്കെടുത്തത‌് വിവാദമാകുന്നു.  ബ്ലാത്തൂരിലെ രാഘവൻ വട്ടക്കിലാണ് വെള്ളിയാഴ്ച രാവിലെ കല്യാട്ടെ  കെ സുധാകരന്റെ പ്രചരണജാഥയിൽ പങ്കെടുത്ത‌് പരസ്യമായി മുദ്രാവാക്യം വിളിച്ചു നീങ്ങിയത‌്. പൊതുമേഖലാ സ്ഥാപന ജീവനക്കാർ തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തുന്നത‌് ചട്ടവിരുദ്ധമാണ‌്.  
 കെ എം മാണിയുടെ വിയോഗത്തിൽ അനുശോചിച്ച‌് രണ്ടു ദിവസമായി നിർത്തിവച്ചിരുന്ന യുഡിഎഫ‌് സ്ഥാനാർഥിയുടെ  പര്യടനം വെള്ളിയാഴ‌്ച പുനരാരംഭിച്ചത‌് കല്യാടുനിന്നായിരുന്നു. രാഘവൻ വട്ടക്കിൽ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന ചിത്രം യുഡിഎഫ‌് സ്ഥാനാർഥി  സുധാകരൻതന്നെയാണ‌് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top