14 December Saturday

തളിപ്പറമ്പ്‌ നോർത്തിന്‌ രണ്ടാം സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

കണ്ണൂർ

ജില്ലാ കായികോത്സവത്തിൽ ഒരു പോയിന്റ്‌  വ്യത്യാസത്തിൽ ഇരിട്ടിയെ പിന്തള്ളി തളിപ്പറമ്പ്‌ നോർത്ത്‌ രണ്ടാംസ്ഥാനത്തെത്തി.   15 സ്വർണവും 11 വെള്ളിയും  അഞ്ച്‌ വെങ്കലവും നേടിയ തളിപ്പറമ്പിന്‌ 119 പോയിന്റുണ്ട്‌.  13 സ്വർണവും 11 വെള്ളിയും 16 വെങ്കലവും ഇരിട്ടിക്കുണ്ട്‌. 118  പോയിന്റാണ്‌ ഇരിട്ടി നേടിയത്‌.  പയ്യന്നൂർ സബ്‌ജില്ലക്കാണ്‌  ചാമ്പ്യൻപട്ടം.   152 പോയിന്റാണ്‌ പയ്യന്നൂർ സ്വന്തമാക്കിയത്‌. 12 സ്വർണവും 21 വെള്ളിയും 13 വെങ്കലവും നേടി. 
വെളിമാനം സെന്റ്‌ സെബാസ്‌റ്റ്യൻസ്‌  സ്‌കൂളിനെ  നാലാംസ്ഥാനത്തേക്ക്‌ പിന്തള്ളി കൂത്തുപറമ്പ്‌ റാണി എച്ച്‌എസ്‌ മൂന്നാംസ്ഥാനത്തേക്ക്‌ കുതിച്ചു. (പോയിന്റ്‌–-33, സ്വർണം–-5, വെള്ളി–-2, വെങ്കലം–-2).  വെളിമാനത്തിന്‌ 30 പോയിന്റാണുള്ളത്‌( അഞ്ച്‌ സ്വർണം, ഒരു വെള്ളി, രണ്ട്‌ വെങ്കലം). വെളിച്ചക്കുറവ്‌ കാരണം മാറ്റിവച്ച   ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹാമർ ത്രോ, സീനിയർ പെൺകുട്ടികളുടെ ഹാമർത്രോ എന്നീ   മത്സരങ്ങളുടെ ഫലം വന്നതോടെയാണ്‌   സ്ഥാനങ്ങളിൽ മാറ്റം വന്നത്‌.
എളയാവൂർ സിഎച്ച്‌എം ഹയർ സെക്കൻഡറി സ്‌കൂളിനാണ്‌ കിരീടം.  10 സ്വർണവും 12 വെള്ളിയും 11 വെങ്കലവുമായി 86പോയിന്റോടെയാണ്‌ ജില്ലയിലെ ചാമ്പ്യൻ സ്‌കൂളായത്‌.  പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനാണ്‌  രണ്ടാംസ്ഥാനം.  
കായികോത്സവത്തിൽ  ജൂനിയർ ബേയ്‌സ് ചാമ്പ്യൻപട്ടം രണ്ടുപേർ പങ്കിട്ടു.  കൂത്തുപറമ്പ് റാണി ജയ് പബ്ലിക് സ്‌കൂളിലെ അലക്‌സ് രാജേഷ് ഷോട്ട്പുട്ട്, ഹാമർ ത്രോ, ഡിസ്‌കസ് ത്രോ ഇനങ്ങളിൽ മിന്നും പ്രകടനം നടത്തിയാണ് ചാമ്പ്യൻ പട്ടമണിഞ്ഞത്.  മൂന്നിനങ്ങളിലുമായി 15 പോയിന്റാണ് നേടിയത്. ഉളിക്കൽ വട്ട്യാംതോട് സ്വദേശിയായ അലക്‌സ് പ്ലസ്‌വൺ വിദ്യാർഥിയാണ്. 
കതിരൂർ ജിഎച്ച്എസ്എസിലെ എ കെ അമൽ 15 പോയിന്റ് നേടി ചാമ്പ്യൻപട്ടം കയ്യടക്കി. 3000 മീറ്റർ, 1500 മീറ്റർ, 800 മീറ്റർഎന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി.
പ്രധാന വാർത്തകൾ
 Top