19 September Thursday

പച്ചക്കറിക്കും മത്സ്യത്തിനും തീവില; മെഴുകുതിരി കിട്ടാനില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019
●സ്വന്തം ലേഖകന്‍
കണ്ണൂർ
മഴ അൽപ്പം കുറഞ്ഞതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾ സജീവമായി തുടങ്ങി.  മൂന്ന് ദിവസമായി  പെയ്യുന്ന മഴയത്ത് ജില്ലയിലെ പ്രധാന മാർക്കറ്റുകളെല്ലാം അടഞ്ഞു കിടന്നു. തുറന്ന കടകളിൽ ഒറ്റപ്പെട്ടയാളുകൾ മാത്രമാണ് സാധനം വാങ്ങാൻ എത്തിയത്. 
കണ്ണൂർ മാർക്കറ്റിൽ ഞായറാഴ്ചയും നല്ല തിരക്കായിരുന്നു. പെരുനാൾ ദിന തലേന്നായതിനാൽ തിരക്ക് കൂടി. പച്ചക്കറിക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും തീ വിലയാണ്. വയനാട്, തമിഴ്നാട് മേഖലകളിൽനിന്ന് പച്ചക്കറി വരവ് കുറഞ്ഞതോടെയാണ് കച്ചവടക്കാർ വില വർധിപ്പിച്ചത്.  അത്യാവശ്യം വേണ്ട പല ഉൽപ്പന്നങ്ങളും മാർക്കറ്റിൽ ലഭ്യമല്ല. വൈദ്യുതി ഇടക്കിടക്ക് പോകുന്നതിനാൽ മെഴുകുതിരിക്ക് വൻ ഡിമാന്റാണ്. എന്നാൽ മാർക്കറ്റിൽ തിരി ലഭ്യമല്ല. ദുരിതാശ്വാസ ക്യാമ്പിലേക്കും ദുരിതം അനുഭവിക്കുന്ന വീടുകളിലേക്കും മെഴുകുതിരി നിർമിച്ച് നൽകാൻ തയ്യാറായി മലബാർ ട്രെയിനിങ്‌ സെന്റർ പ്രവർത്തകർ മുന്നോട്ട് വന്നെങ്കിലും മാർക്കറ്റിൽ മെഴുക് ലഭ്യമല്ല.  പെരുന്നാൾനാൾ കഴിഞ്ഞാൽ മാത്രമേ സ്റ്റോക്ക് ഉണ്ടാകുകയുള്ളൂ എന്നാണ്. 
കടൽ ക്ഷോഭിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. ഇതോടെ രണ്ട് ദിവസംകൊണ്ട് മത്സ്യത്തിനും വില വർധിച്ചു. ആയിക്കര മാർക്കറ്റിൽ ഞായറാഴ്ച അയലക്ക് കിലോവിന് 300 ഉം മത്തിക്ക് 200 ഉം രൂപയാണ് വില. അയക്കൂറ, ആവോലി എന്നിവക്കും  വില കയറി.
പ്രധാന വാർത്തകൾ
 Top