03 August Monday
4 ഡിഎസ്‌സി ഉദ്യോഗസ്ഥർ

19 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020
കണ്ണൂർ
ജില്ലയിൽ 19 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ചുപേർ വിദേശ രാജ്യങ്ങളിൽനിന്നും ഒമ്പതുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഡിഎസ്‌സി ഉദ്യോഗസ്ഥരായ നാലുപേർക്കും സമ്പർക്കം മൂലം ഒരാൾക്കും രോഗം സ്ഥിരീകരിച്ചതായും കലക്ടർ അറിയിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തനായി.
കരിപ്പൂർ വിമാനത്താവളം വഴി ജൂൺ 19ന് ഷാർജയിൽനിന്ന് ജി9 456 വിമാനത്തിലെത്തിയ കോടിയേരി സ്വദേശി 50കാരൻ, 25ന് ഷാർജയിൽനിന്ന് ജി9 454 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 40കാരൻ, ഈ മാസം മൂന്നിന് സൗദി അറേബ്യയിൽനിന്ന് എസ്ജി 9557 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 60കാരൻ, 10ന് ദമാമിൽനിന്ന് എസ്‌വി 3892 വിമാനത്തിലെത്തിയ പടിയൂർ സ്വദേശി 43കാരൻ, കണ്ണൂർ വിമാനത്താവളം വഴി ജൂൺ 27ന് ഷാർജയിൽനിന്ന് ജി9 0699 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 30കാരൻ  എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
ബംഗളൂരുവിൽനിന്ന് ജൂൺ 24ന് എത്തിയ ചിറക്കൽ സ്വദേശി 32കാരൻ, 30ന് എത്തിയ ചെമ്പിലോട് സ്വദേശി 29കാരി, ഈ മാസം അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശികളായ 28കാരി, 12വയസ്സുകാരി, ഒരുവയസ്സുകാരൻ, എട്ടിന്‌  എത്തിയ കൂത്തുപറമ്പ് സ്വദേശി 45കാരൻ, ഹൈദരാബാദിൽനിന്ന് കണ്ണൂർ വിമാനത്താവളം വഴി ഒന്നിന്‌ 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശികളായ 19കാരി, 16കാരൻ, അഹമ്മദാബാദിൽനിന്ന് ജൂൺ 27ന് എത്തിയ പാനൂർ സ്വദേശി 39കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയത്‌. ഉത്തരാഖണ്ഡ് സ്വദേശികളായ രണ്ടുപേർ, കൊല്ലം സ്വദേശി, ബീഹാർ സ്വദേശി എന്നിവരാണ് പുതുതായി രോഗം സ്ഥിരീകരിച്ച ഡിഎസ്‌സി ഉദ്യോഗസ്ഥർ. കുന്നോത്ത്പറമ്പ് സ്വദേശി 70കാരനാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 687ആയി.  376 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 307 പേരാണ്‌ ചികിത്സയിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെമ്പിലോട് സ്വദേശി 63കാരനാണ് ഇന്നലെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 25,050 പേരാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 65 പേരും ജില്ലാ ആശുപത്രിയിൽ 18 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 276 പേരും തലശേരി ജനറൽ ആശുപത്രിയിൽ 44 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 25 പേരും ഫസ്റ്റ് ലൈൻ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ഒരാളുമുണ്ട്‌. വീടുകളിൽ 24,619 പേർ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top