20 July Saturday

നൂറേക്കറിൽ ഏഴോം പൊൻകതിർ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

അകത്തേകൈ പ്രദേശത്തെ നൂറേക്കറിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം എന്നിവരുടെ നേതൃത്വത്തിൽ നടന്ന നടീൽ ഉത്സവം

പഴയങ്ങാടി
ഉത്സവഛായയിൽ ഏഴോത്ത് നടീൽ ഉത്സവം. നാട്ടുകാരും സന്നദ്ധസംഘടനാ പ്രവർത്തകരും വിദ്യാർഥികളുമടക്കം നൂറുകണക്കിനാളുകൾ പങ്കാളികളായി. കാടുമൂടിയ അകത്തേകൈ പ്രദേശത്തെ നൂറേക്കറിലാണ് കർഷകർ  ഡിവൈഎഫ്ഐയുടെയും സംന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ കൃഷിയിറക്കിയത്. ജില്ലാ പഞ്ചായത്ത്, ​പഞ്ചായത്ത്, കർഷകക്ഷേമ വകുപ്പ്, കേരള കാർഷിക സർവകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. 
നിലമൊരുക്കി ശ്രദ്ധയോടെ തയ്യാറാക്കിയ ഏഴോം1, ഏഴോം 2 കൈപ്പാട് വിത്തുകൊണ്ടാണ് കൃഷി ചെയ്യുന്നത്.  കർഷകർക്ക‌് ഭക്ഷണം നൽകാൻ കയ്പാട് കരയിൽ  പന്തലുമിട്ടു. ദിവസം നൂറുപേർക്ക് ഭക്ഷണം നൽകും. ഏഴോം പൊൻകതിർ എന്ന് നാമകരണം ചെയ്ത  നടീൽ ഉത്സവം 10 ദിവസം ഉണ്ടാവും. പഴയതലമുറയിലെ കർഷകർ തെങ്ങോല തൊപ്പിയണിഞ്ഞ പുതുകർഷകർക്ക്  ഞാറ് കൈമാറിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, ജില്ലാ സെക്രട്ടറി എം ഷാജർ, ജില്ലാ പഞ്ചായത്തംഗം  സുരേഷ് ബാബു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലാൽ സി ജോർജ്, അസി. കൃഷി ഡയറക്ടർ സുരേന്ദ്രൻ, ആർ അജിത, ഡോ. ടി വനജ,  സി വി കുഞ്ഞിരാമൻ, കെ പി മോഹനൻ, സി ​ഗോവിന്ദൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top