20 July Saturday

ചിൽഡ്രൻസ് പാർക്കിൽ രക്തം കണ്ടെത്തിയതിൽ ദുരൂഹത

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

പയ്യന്നൂര്‍ 

നഗരസഭാ മൈതാനത്തിന‌് സമീപത്തെ ചിൽഡ്രൻസ് പാര്‍ക്കിലും സമീപത്തെ വാടക വീട്ടിലും രക്തം കണ്ടെത്തിയത് ദുരൂഹതയുയർത്തുന്നു.
ബുധനാഴ്ച രാവിലെയോടെയാണ് ചിൽഡ്രൻസ് പാര്‍ക്കിലെ കെട്ടിടത്തിന്റെ വരാന്തയില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ പാര്‍ക്ക് മുതല്‍ സഹകരണ ആശുപത്രി റോഡിലെ തൃക്കരിപ്പൂര്‍ സ്വദേശിയുടെ വാടക വീട്ടില്‍വരെ രക്തം  കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടകവീടിന്റെ മുറ്റത്തും പോര്‍ച്ചിലും കിണറിന്റെ സമീപത്തും രക്തക്കറയുണ്ട്.
 കുട്ടികളുടെ പാര്‍ക്ക് മുതല്‍ വാടകവീടുവരെയുള്ള റോഡിലും പലയിടങ്ങളിലായി രക്തമുണ്ടായിരുന്നു. ഇവിടെനിന്ന് കിട്ടിയ രക്തസാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ച് വിദഗ്ധ പരിശോധനക്ക് അയച്ചു. പയ്യന്നൂരിലെ എല്ലാ ആശുപത്രികളിലും  പൊലീസ് അന്വേഷണം നടത്തിയെങ്കിലും പരിക്കേറ്റനിലയില്‍ ആരെയും കണ്ടെത്താനായില്ല. സംഭവത്തിൽ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
പ്രധാന വാർത്തകൾ
 Top