15 May Saturday

എൽഡിഎഫ്‌ പ്രതിഷേധിച്ചു സമാധാന യാത്രയിൽ 
പങ്കാളികളാവുക

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021
കൂത്തുപറമ്പ്
തെരഞ്ഞെടുപ്പ് ദിവസം പുല്ലൂക്കരയിൽ ഉണ്ടായ ദൗർഭാഗ്യകരമായ  സംഭവം മറയാക്കി നാട്ടിൽ കലാപം സൃഷ്ടിച്ച യുഡിഎഫ് നടപടിയിൽ എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി  പ്രതിഷേധിച്ചു.  തിങ്കളാഴ്‌ച  കടവത്തൂരിൽനിന്ന് പെരിങ്ങത്തൂരിലേക്ക് നടത്തുന്ന സമാധാന സന്ദേശ യാത്രയിൽ സമാധാനകാംക്ഷികളായ  മുഴുവൻ  ജന വിഭാഗങ്ങളും പങ്കെടുക്കണമെന്ന് യോഗം അഭ്യർഥിച്ചു. വടകര, നാദാപുരം, കല്ലാച്ചി ഭാഗങ്ങളിൽനിന്ന് ക്രിമിനലുകളെ ഇറക്കി പാർടി സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും വീടുകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും തകർത്ത്  നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്‌. യോഗത്തിൽ പി കെ പ്രവീൺ അധ്യക്ഷനായി. വത്സൻ പനോളി, കെ ധനഞ്ജയൻ, രവീന്ദ്രൻ കുന്നോത്ത്, എ പ്രദീപൻ, കെ ടി രാഗേഷ്, കെ രാമചന്ദ്രൻ, കെ മുകുന്ദൻ, എ ഒ അഹമ്മദ് കുട്ടി, കെ മനോഹരൻ, ടി പി അനന്തൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top