27 May Monday

ആർഎസ‌്എസ‌് അക്രമത്തിൽ എസ‌്എഫ‌്ഐ നേതാവിന‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
പിണറായി 
എസ്എഫ്ഐ പിണറായി ഏരിയ കമ്മിറ്റിയംഗവും  പിണറായി ഗവ.  ഐ ടി ഐ ഒന്നാം വർഷ വിദ്യാർത്ഥിയുമായ ആശ്രീതിന്  ആർഎസ‌്എസ‌് അക്രമത്തിൽ പരിക്ക‌്. പുത്തംങ്കണ്ടത്തെ ആർഎസ്എസ് ക്രിമിനലുകളായ പ്രനൂപ‌്, നിഷാന്ത‌്, ദീക്ഷിത‌് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമമെന്ന‌് വിദ്യാർത്ഥികൾ പറഞ്ഞു . 
പടിഞ്ഞാറ്റാംമുറി മേത്തട്ടൻ മടപ്പുരയിലെ ഉത്സവത്തിന് സഹപാഠിയുടെ വിട്ടിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ആശ്രീത‌്. പിണറായി ഐടിഐയിലെ വിദ്യാർത്ഥികളെ  ഇതിന് മുമ്പും  ഇതേ  സംഘം അക്രമിച്ചിരുന്നു. ഇവർക്കെതിരേ  ശക്തമായ നടപടി എടുക്കണമെന്ന് എസ‌്എഫ‌്ഐ  ഏരിയ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top