18 February Monday
നരോത്ത് ദിലീപന്‍ വധക്കേസ് വിധി 14ന്

പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 16 പ്രതികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

പേരാവൂര്‍

സിപിഐ എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ എന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തിയ കേസ് വിധിപറയാനായി തലശേരി അഡീഷണല്‍ ഡിസ്ട്രിക് കോടതി (മൂന്ന്)   14 ലേക്ക് മാറ്റി. 2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി വരിക്കാരെ ചേര്‍ത്ത ശേഷം സുഹൃത്തുക്കളും അയല്‍വാസികളുമായ പി കെ ഗിരീഷ്, കുറ്റേരി രാജന്‍ എന്നിവരോടൊപ്പം രാത്രി എട്ടരയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ചാക്കാട് മുസ്ലീംപള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ പതിയിരുന്ന 16 ഓളം വരുന്ന എന്‍ഡിഎഫ് പ്രവര്‍ത്തകര്‍   മാരമായുധങ്ങളുമായി ആക്രമിച്ചത്.    24 സാക്ഷികളെ പ്രോസിക്യൂഷന്‍  വിസ്തരിച്ചു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മീത്തലെ പുന്നാട് വയുപ്രത്ത് മുഹമ്മദ് ബഷീര്‍ (36), ചാക്കാട് സ്വദേശികളായ ഷഫീന മന്‍സില്‍ പി കെ ലതീഫ് (35), വേലിക്കോത്ത് വീട്ടില്‍ യു കെ ഉനൈസ് (30), ഉളീക്കുന്നേല്‍ സിദ്ദീക്ക് (38), ഫാത്തിമ മന്‍സില്‍ യു കെ ഫൈസല്‍ (36), പുളിയിന്റെ കീഴില്‍ ഫൈസല്‍ (31),  മൈലാടുംപാറ ഹാരിഫ മന്‍സില്‍ പയ്യമ്പള്ളി ഹാരിസ് (46), തന്തോട് നസീമ മന്‍സില്‍ തണലോട്ട് യാക്കൂബ് (38), കൂളിച്ചെമ്പ്ര മുഹമ്മദ് ഫാറൂഖ്, പിടാങ്ങോട് എ കെ ഹൗസില്‍ അരയാക്കൂല്‍ അന്ത്‌ലു എന്ന അബ്ദുള്‍ ഖാദര്‍ (35), പാറക്കണ്ടം പുത്തന്‍വീട്ടില്‍ പി വി മുഹമ്മദ് (30), പിടാങ്ങോട് ആരിഫ മന്‍സിലില്‍ പി കെ അബൂബക്കര്‍ (56), കാക്കയങ്ങാട് അഫ്‌സത്ത് മന്‍സിലില്‍ എ കെ സാജിദ് (35), ചെങ്ങാടി വയലില്‍ പാനേരി ഗഫൂര്‍, കുറുക്കന്‍ മുക്ക് ഫാസില്‍ മന്‍സില്‍ തിട്ടയില്‍ മുഹമ്മദ് മന്‍സീര്‍ (33), കാപ്പുംകടവ് പുതിയപുരയില്‍ എ പി മുഹമ്മദ് (40) എന്നിവരാണ് പ്രതികള്‍. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മാത്യൂ, അഡ്വ. ജാഫര്‍ നല്ലൂര്‍ എന്നിവര്‍ ഹാജരായി.

 

പ്രധാന വാർത്തകൾ
 Top