28 February Sunday
ജില്ലാ പഞ്ചായത്ത്‌

330 പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021

കണ്ണൂർ

തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ മാറ്റിവച്ച 330 പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാപഞ്ചായത്ത്‌ യോഗം തീരുമാനിച്ചു. മാർച്ച്‌ 31നകം ഈ പ്രവൃത്തികൾ തീർക്കാൻ ജില്ലാപഞ്ചായത്തംഗങ്ങൾ കാര്യമായി ഇടപെടണമെന്ന്‌ പ്രസിഡന്റ്‌ പി പി ദിവ്യ അഭ്യർഥിച്ചു. ടെൻഡർ നടക്കാത്ത പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാറുമായി ബന്ധപ്പെടണം. ജില്ലാപഞ്ചായത്ത്‌  യോഗത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ.  മരാമത്ത്‌   പ്രവൃത്തികളെന്ന ഒറ്റ അജൻഡമാത്രമാണ്‌ യോഗം ചർച്ച ചെയ്‌തത്‌. 40  പ്രവൃത്തികളാണ്‌ ടെൻഡറായത്‌. 
ടെൻഡറായ പ്രവൃത്തികൾ:  കുറ്റ്യാട്ടൂർ പഞ്ചായത്തിലെ   ചട്ടുകപ്പാറ  ജിഎച്ച്‌എസ്‌എസ്‌  കെട്ടിടം അറ്റകുറ്റപ്പണി, കൂടാളിയിലെ  കുഭം കാനാച്ചേരി റോഡ്‌,  കൊട്ടിയൂരിലെ പന്നിയാന്മല കോളിത്തട്ട റോഡ്‌,  തില്ലങ്കേരിയിലെ പള്ളിയം കാർക്കോട്‌ റോഡ്‌, മയ്യിലെ മുച്ചിലോട്ടുകാവ്‌  കാവിന്മൂല തായംപൊയിൽ റോഡ്‌, പയ്യാവൂരിലെ പൈസക്കരി ഏറ്റുപാറ  റോഡ്‌,  ആറളത്തെ കാരാറമ്പ്‌ വീർപ്പാട്‌ റോഡ്‌, പന്ന്യന്നൂരിലെ യുവ ദീപ്‌തി കൂറുമ്പക്കാവ് പൂക്കോം റോഡ്‌, കൊട്ടിയൂരിലെ ചുങ്കക്കുന്ന്‌  പൊയ്യമല റോഡ്‌,  ചെമ്പിലോട്ടെ പള്ളപ്പൊയിൽ കേളപ്പൻമുക്ക്‌ റോഡ്, കല്യാശേരിയിലെ കീച്ചേരി കോപ്പാലം റോഡ്‌, കുറ്റ്യാട്ടൂരിലെ ചട്ടുകപ്പാറ പൊറോളം കാഞ്ഞിരത്തട്ട്‌ റോഡ്‌, പാപ്പിനിശേരിയിലെ  കല്ലൈക്കൽ താഴെവളപ്പിൽ റോഡ്‌, കുറ്റ്യാട്ടൂരിലെ  പോന്താറമ്പ് വട്ടപ്പറമ്പ്‌ നിടുകുളം റോഡ്‌, ഒളിക്കലിലെ അപ്പർ കാലാഞ്ചി മേലോത്തുംകുന്ന്‌ റോഡ്‌,  ചെറുകുന്നിലെ മിഷൻ ആശുപത്രി ചുണ്ട മാറ്റാങ്കിൽ റോഡ്‌,  ആറളത്തെ ചതിരൂർനിലായ്‌ നീർക്കുന്ന്‌ റോഡ്‌,  ചെങ്ങളായിലെ ചെങ്ങളായി ചുഴലി റോഡ്‌, തില്ലങ്കേരിയിലെ ഉളിയിൽ പടിക്കച്ചാൽ കരിക്കേട്‌ പന്നിയോടൻ റോഡ്‌, എരമം കുറ്റൂരിലെ എരമം സൗത്ത്‌ കപ്പാലം  റോഡ്‌, വേങ്ങാട്ടെ വെൺമണി അങ്കണവാടി റോഡ്‌,  ജവാൻ റോഡ്‌ കീഴത്തൂർ ബാലവാടി  റോഡ്‌,  കണിച്ചാറിലെ നിടുമ്പ്രഞഞ്ചാൽ ടിപ്പുപാലം  റോഡ്‌, ചെറുപുഴയിലെ  ചുണ്ട വെളക്കുവട്ടം റോഡ്‌, നടുവിലെ ആനക്കുഴി ഹിപ്പിക്കവല മുത്തയ്യൻകുന്ന്‌ റോഡ്‌,  ഉളിക്കലിലെ മാട്ടറ ചൊയ്‌മട റോഡ്‌, ആറളത്തെ എടൂർ പോസ്‌റ്റോഫീസ്‌  ഞണ്ടുംകണ്ണി റോഡ്‌, പാട്യത്തെ  പാറമ്മേൽ പീടിക മദ്രസ്സ റോഡ്‌, ആറളത്തെ ഉരുപ്പുംകുണ്ട്‌ പന്നിമൂല കീച്ചേരി റോഡ്‌,  ആലക്കോട്ടെ മഞ്ഞപ്പുല്ല്‌ പൈതൽമല റോഡ്‌, ചെറുപുഴയിലെ  പുളിന്മാവ് തെക്കന്മാവ്‌ റോഡ്‌,  കരിവെള്ളൂർ–- പെരളത്തെ എൻഎച്ച്‌ മണക്കാട്‌ പാലിയേരി പൂക്കാനം പുത്തൂർ റോഡ്‌, കണിച്ചാറിലെ എലപ്പീടിക മലയാംപടി റോഡ്‌, അയ്യൻകുന്നിലെ മുണ്ടയാംപറമ്പ് ക്ഷേത്രം സ്‌കൂൾ റോഡ്‌, ചെറുതാഴത്തെ അറത്തിൽ അമ്പലം പീരക്കാംതടം റോഡ്‌, അയ്യൻകുന്നിലെ മുണ്ടയരഞ്ഞി കാപ്പിൽ പുന്നംകുണ്ട്‌ റോഡ്‌,  ആലക്കോട്ടെ കൂട്ടാപ്പറമ്പ്‌ ആറാട്ടുകടവ്‌ റോഡ്‌.  
യോഗത്തിൽ പി പി ദിവ്യ അധ്യക്ഷായി. വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.
 
യുപി ശോഭയും അഡ്വ. ടി സരളയും രത്‌നകുമാരിയും  
സുരേഷ്‌ ബാബുവും സ്ഥിരം സമിതി അധ്യക്ഷന്മാർ 
കണ്ണൂർ
ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാന്മാരായി എൽഡിഎഫിലെ യുപി ശോഭ, അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, വി കെ സുരേഷ്‌ ബാബു എന്നിവരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.  യു പി ശോഭ വികസന സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനാണ്‌. ജില്ലാപഞ്ചായത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ  ഭൂരിപക്ഷം യുപി ശോഭയ്‌ക്കായിരുന്നു.  പാട്യം ഡിവിഷനിൽനിന്നാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.  ചിറ്റാരിപ്പറമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. 
അഴീക്കോട്‌ ഡിവിഷനിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി സരള പൊതുമരാമത്ത്‌  സ്ഥിരം സമിതി അധ്യക്ഷനാണ്‌.  ജില്ലയിലെ മുതിർന്ന കമ്യൂണിസ്‌റ്റ്‌ നേതാവായിരുന്ന പി വി അപ്പക്കുട്ടിയുടെ മകളാണ്‌. കണ്ണൂർ ബാറിലെ അഭിഭാഷകയാണ്‌.  അഡ്വ. കെ കെ രത്നകുമാരി ആരോഗ്യ–- വിദ്യാഭ്യസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനാണ്‌.  പരിയാരം ഡിവിഷനിൽനിന്നാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.  ചെങ്ങളായി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു.  
കൂടാളിയിൽനിന്ന്‌ വിജയിച്ച വി കെ സുരേഷ്‌ബാബു ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ്‌.  കഴിഞ്ഞ തവണ ജില്ലാപഞ്ചായത്ത്‌ വികസന സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായിരുന്നു. വരണാധികാരി എഡിഎം ഇ പി മേഴ്‌സി തെരഞ്ഞെടുപ്പ്‌ നടപടി നിയന്ത്രിച്ചു.  ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ്‌ പ്രസിഡന്റ്‌ ഇ വിജയൻ, സെക്രട്ടറി വി ചന്ദ്രൻ എന്നിവർ സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top