14 December Saturday

ഇന്ത്യൻ കോഫീ ഹൗസ‌് ഉദ‌്ഘാടനം: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019
ഇരിട്ടി
ഇന്ത്യൻ കോഫീ ഹൗസ‌ിന്റെ മുപ്പതാമത്തെ ശാഖ ഇരിട്ടിയിൽ  16ന‌് പകൽ രണ്ടിന‌് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനം ചെയ്യും. 15ന‌് വൈകിട്ട‌് നാലിന‌്  യൂണിഫോം ധരിച്ച്‌ കോഫീ ഹൗസ‌് ജീവനക്കാർ അടക്കം അണിനിരക്കുന്ന വിളംബര റാലി നടത്തും. ഇരിട്ടിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം എൻ ഐ സുകുമാരൻ ഉദ‌്ഘാടനം ചെയ‌്തു. പി വിജയൻ അധ്യക്ഷനായി. ബിനോയ‌് കുര്യൻ, കോഫീ ഹൗസ‌് സൊസൈറ്റി പ്രസിഡന്റ‌് പി വി ബാലകൃഷ‌്ണൻ, സെക്രട്ടറി വി കെ ശശിധരൻ, എം എം മനോഹരൻ എന്നിവർ സംസാരിച്ചു. രണ്ട‌് സബ‌്കമ്മിറ്റികൾ രൂപീകരിച്ചു. ഭാരവാഹികൾ: പ്രചാരണം: കെ എസ‌് സിദ്ധാർഥദാസ‌് (ചെയർമാൻ), പി അശോകൻ (കൺവീനർ), സംഘാടനം: ഇ എസ‌് സത്യൻ (ചെയർമാൻ), പി വിജയൻ (കൺവീനർ). 

 

പ്രധാന വാർത്തകൾ
 Top