Deshabhimani

സ്വകാര്യബസ് നിര്‍ത്തിയിട്ട
ടൂറിസ്റ്റ് ബസ്സിലിടിച്ച് 15 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 11:56 PM | 0 min read

 കൂത്തുപറമ്പ് 

കൈതേരി വട്ടപ്പാറയിൽ സ്വകാര്യബസ് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ ഇടിച്ച് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. 
വ്യാഴാഴ്ച പകൽ നാലോടെ നിടുംപൊയിൽ–-കൂത്തുപറമ്പ് റോഡിലായിരുന്നു അപകടം. പേരാവൂരിൽനിന്ന്‌ തലളേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ് എതിരെ വന്ന  കെഎസ്ആർടിസി  ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്ത് നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. 
കൃഷ്ണാഞ്ജന (21),  ആയിത്തറ മമ്പറം, ഹർഷിയ (23) വേറ്റുമ്മൽ, അനഘ (18) പെരളശേരി, അഥീന (18) പാനൂർ, കയ്യാലകത്ത് ജമീല (62), ധനഞ്ജയൻ (50), ആഷ്ന (21), ചന്ദ്രിക (52), ദേവനന്ദ (22), ചന്ദ്രൻ (60), ലോറൻസ് (54), ലിജിനി (39) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ഇവർ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ ചികിത്സതേടി. സാരമായി പരിക്കേറ്റ രണ്ടുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home