17 September Tuesday

ഡ്രൈവർ രക്ഷകനായി ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019
ശ്രീകണ്ഠപുരം
പ്രസവവേദനയിൽ പിടഞ്ഞ് ആശുപത്രിയിലേക്ക് പോകവെ യുവതിക്ക് ആംബുലൻസിനുള്ളിൽ സുഖപ്രസവം.  ഇരിക്കൂർ സ്കൂളിന് സമീപത്ത് താമസിക്കുന്ന കർണാടക ബീജാപുർ സ്വദേശിയായ അശോകന്റെ ഭാര്യ മലനയെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ട് പോകവെയാണ് ആംബുലൻസിനുള്ളിൽ പ്രസവിച്ചത്. ഡ്രൈവർ ഇരിക്കൂറിലെ ഫൈസൽ വളപ്പിനകത്തിന്റെ സമയോചിതമായ ഇടപെടലിൽ യുവതിക്ക് പ്രഥമ പരിചരണവും നൽകി.  
കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനായി ഇരിക്കൂർ ഗവ. ഹൈസ്കൂളിന് മുന്നിൽ വാഹനം കാത്തു നിൽക്കുകയായിരുന്നു  മലനയും സഹായിയായ യുവതിയും. ഈ സമയം ആംബുലൻസ് കഴുകുന്നതിനായി ഇതുവഴി പോവുകയായിരുന്ന  ഫൈസൽ ഇരുവരേയും ആംബുലൻസിൽ കയറ്റി. യാത്രയ്ക്കിടെ  കൊളപ്പയിൽ വച്ച് ബ്ലീഡിങ്ങുണ്ടാകുകയും പ്രസവ വേദന കൂടുകയുമായിരുന്നു. ഉടൻ ഫൈസൽ വണ്ടി നിർത്തി കുട്ടിയെ പൂർണമായും പുറത്തെടുത്ത് അമ്മയുടേയും കുട്ടിയുടേയും രക്ഷകനായി. ഉടനെ വാഹനം തിരിച്ച്‌ ഇരിക്കൂറിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കല്യാട് ചുങ്കസ്ഥാനത്തുള്ള പണയിൽ മെഷീൻ ഡ്രൈവറായി ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവ് അശോകൻ
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top