20 September Friday

കവിതയ്‌ക്കും ഇടമുണ്ട്‌ ഈ കല്യാണ വീട്ടിൽ

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019
ആലക്കോട്
കല്യാണ വീട്ടിലെ പതിവുതിരക്കുകളിൽനിന്ന് വ്യത്യസ്തമായി വരന്റെ വീട്ടിൽ നടന്ന പുസ്തകചർച്ച ശ്രദ്ധേയമായി. കരുവഞ്ചാൽ പബ്ലിക് ലൈബ്രറിയുടെയും റീഡേഴ്സ് ഫോറത്തിന്റെയും പ്രവർത്തകനും റിട്ട. അധ്യാപകനുമായ കെ എം തോമസാണ് അദ്ദേഹത്തിന്റെ മകൻ സുഭാഷ് തോമസിന്റെ വിവാഹത്തലേന്ന് വീട്ടുമുറ്റത്ത് സാഹിത്യ ചർച്ച  സംഘടിപ്പിച്ചത്. മലയോരത്ത് വ്യത്യസ്ത സാഹിത്യ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്ന കരുവഞ്ചാൽ പബ്ലിക് ലൈബ്രറി റീഡേഴ്സ് ഫോറം, ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.  കവി മാധവൻ പുറച്ചേരി  ഉദ്‌ഘാടനം ചെയ്തു. മാധവൻ പുറച്ചേരിയുടെ ‘പതാകകൾക്കിടയിൽ’  കവിതാ സമാഹാരമാണ് ചർച്ചചെയ്തത്‌. വരന്റെ സഹോദരി സ്മിതാ തോമസാണ്  പുസ്തകാവതരണം നടത്തിയത്‌.  പി വി രമേശൻ , ബീന ഐക്കര, ആൽബിൻ ജോർജ്, പി കെ സഹദേവൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി. അമൃത വി എസ് മാധവൻ പുറച്ചേരിയുടെ കവിതകൾ ആലപിച്ചു.   കരുവഞ്ചാൽ റീഡേഴ്സ് ഫോറം പ്രസിഡന്റ്‌ എം വി ജോർജ്  അധ്യക്ഷനായി.  എ ആർ പ്രസാദ്, കെ വി രത്നാകരൻ, ടോമി ജോസഫ്, ഒ എം ജോർജ്, മാത്യു ചാണക്കാട്ടിൽ,  അഡ്വ.  വിനോയ് തോമസ്, കെ ടി തോമസ് എന്നിവർ സംസാരിച്ചു. കെ എം തോമസ് സ്വാഗതവും വിനോദ് കുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top