24 October Thursday

അപകടം വെള്ളൂരിൽ നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ച് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
പയ്യന്നൂര്‍
ദേശീയപാതയിൽ വെള്ളൂരിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ മുസ്ലീം പള്ളിയുടെ മതിൽ തകർത്ത് മറിഞ്ഞു. വെള്ളൂര്‍ പോസ്റ്റോഫിസിന് സമീപം സലഫി മസ്ജിദിന്റെ മതില്‍ തകര്‍ത്താണ് ലോറി മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ കോട്ടയം പാല സ്വദേശി തോണിക്കുഴി പറമ്പില്‍ സോജനെ (45) ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്‌ച  പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. 
മംഗളൂരുവിൽനിന്നും കണ്ണൂർ ഭാഗത്തേക്ക് ഉള്ളിയുമായി വരികയായിരുന്നു ലോറി. സലഫി മസ്ജിദിന് സമീപം  എതിരെ വരികയായിരുന്ന തൃശൂർ–- കാസര്‍കോട്‌  കെഎസ്ആര്‍ടിസി ബസിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. പള്ളിയുടെ മതിലും ഒരു ജനലും തകര്‍ന്നു.
പ്രധാന വാർത്തകൾ
 Top