21 October Monday

സുലോചനയ്‌ക്ക്‌ ഓണമുണ്ണാം സ്‌നേഹവീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
ഇരിട്ടി
സിപിഐ എം സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ ഭാഗമായി ഒരു ലോക്കലിലൊരു നിർധന കുടുംബത്തിന് സ്നേഹവീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ പായം വെസ്റ്റ് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. ഇരിട്ടി പൊലീസ് സ്റ്റേഷനടുത്ത കല്ലുമുട്ടിയിലെ കാളിയാറമ്പിൽ സുലോചനക്കാണ് വീട് നിർമിച്ചു നൽകിയത്. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സുലോചനയ്‌ക്ക്  ഉത്രാടം നാളിൽ താക്കോൽ നൽകി. ഏരിയാ സെക്രട്ടറി ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ, ഇരിട്ടി നഗരസഭാ ചെയർമാൻ പി പി അശോകൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ അശോകൻ, പി പ്രകാശൻ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ജെ സുശീൽ ബാബു സ്വാഗതവും നിർമാണ കമ്മിറ്റി കൺവീനർ എൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഏരിയയിലെ 12 ലോക്കലുകളിലാണ് വീട് നിർമാണം. പുന്നാട് ലോക്കൽ കമ്മിറ്റി നിർമിച്ച വീട് നേരത്തെ കൈമാറി. 10 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
പ്രധാന വാർത്തകൾ
 Top