24 October Thursday

ഓണക്കിറ്റ് വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
പയ്യന്നൂർ
ഐആർപിസി രാമന്തളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നിർധനരായ കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. രാമന്തളി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് കിറ്റുകൾ നൽകിയത്. ബാങ്ക് ഹെഢോഫീസിൽ  പ്രസിഡന്റ്  കെ വി ഗണേശൻ ഓണക്കിറ്റുകൾ ഐആർപിസി ലോക്കൽ ഗ്രൂപ്പ് കൺവീനർ പി സുഗുണന് കൈമാറി. കെ വി സുരേന്ദ്രൻ, എ മാധവൻ, കാനാ രാഘവൻ എന്നിവർ സംസാരിച്ചു.
പെരിങ്ങോം
സിപിഐ എം കാടാംകുന്ന് വെസ്റ്റ് ബ്രാഞ്ചും എകെഎസ് കുപ്പോൾ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം സി കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിങ്ങോം-–- വയക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി നളിനി അധ്യക്ഷയായി. പി പ്രകാശൻ, പി വി തമ്പാൻ, പി തമ്പാൻ, എൻ വി സുജിത്ത്, കെ കമലാക്ഷൻ, വി എൻ ജ്യോതി,  കെ മധു  എന്നിവർ സംസാരിച്ചു. 
കാങ്കോൽ
ഐആർപിസി കാങ്കോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി  നിർധന രോഗികൾക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. സിപിഐ എം കാങ്കോൽ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി കെ പി കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. സി രമേശൻ, എം കെ അശോക് കുമാർ, കെ രാഹുൽ, എം സുരേഷ്, പി മനോഹരൻ എന്നിവർ  സംസാരിച്ചു. 
ഓട്ടോ തൊഴിലാളി യൂണിയൻ  (സിഐടിയു) കാങ്കോൽ ഡിവിഷനിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കെ പി കണ്ണൻ ഉദ്ഘാടനം ചെയ്തു. അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന എ കുഞ്ഞികൃഷ്ണന് നൽകുന്ന സാമ്പത്തിക സഹായം വി വി പത്മനാഭൻ കൈമാറി. പി വി പ്രഭാകരൻ, എൻ അബ്ദുൾ ഗഫൂർ, കെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top