24 September Thursday
കോവിഡ് പ്രതിരോധം

പേടിവേണ്ട, നാടുണ്ട്‌ കൂടെ...

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
കണ്ണൂർ
കോവിഡിനെ നേരിടുന്നത് വലിയ വെല്ലുവിളിയാണെങ്കിലും ജനകീയപങ്കാളിത്തത്തോടെ കേരളത്തിന് അതീജിവിക്കാൻ കഴിയുമെന്ന്‌ തെളിയിക്കുകയാണ്‌ കണ്ണൂർ ജില്ല. ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള രോഗികളുടെ എണ്ണം  സംസ്ഥാനതലത്തിൽ ഏറ്റവും കുറവുള്ള ജില്ലയാണ്‌ കണ്ണൂർ. 10 ലക്ഷം പേരിൽ 76 പേർക്കാണ് ജില്ലയിൽ പുതിയ കേസുകൾ‌. 
രോഗസ്ഥിരീകരണ നിരക്കും  2.3 ശതമാനമേ  ജില്ലയിലുള്ളൂ.രോഗം ഇരട്ടിക്കാൻ  കുടുതൽ സമയമെടുക്കുന്നതും കണ്ണൂരിലാണ്. കാസർകോട്  11 ദിവസം കൊണ്ടും കോഴിക്കോട് മലപ്പുറം ജില്ലകളിൽ 13 ദിവസം കൊണ്ടും രോഗികളുടെ എണ്ണം ഇരട്ടിയാകുമ്പോൾ 36 ദിവസമാണ് ജില്ലയിൽ രോഗം ഇരട്ടിക്കാനെടുക്കുന്നത്. കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ 14 ശതമാനം കിടക്കകളേ ഉപയോഗിക്കുന്നുള്ളൂ. 86 ശതമാനം കിടക്കകളിലും  രോഗികളില്ല. സംസ്ഥാനത്തുതന്നെ ജില്ലയിലെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവ് രോഗികളുള്ളതെന്നതും ശ്രദ്ധേയമാണ്.
 ഹോം ക്വാറന്റൈൻ വ്യവസ്ഥ കർശനമായി നടപ്പാക്കാൻ കഴിഞ്ഞതും സാമൂഹ്യ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാൻ കഴിഞ്ഞതുമാണ് സ്ഥിതി മെച്ചപ്പെട്ട നിലയിലാകാൻ കാരണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top